SignIn
Kerala Kaumudi Online
Saturday, 25 July 2026 1.49 AM IST

മൂന്ന് കുട്ടികളെ പീഡിപ്പിച്ചതായി പരാതി; ട്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിൽ

naushad-

ചൂണ്ടൽ : ചൂണ്ടലിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിൽ. ചൂണ്ടൽ സ്വദേശിയായ നൗഷാദിനെ(52)യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. നൗഷാദിന്റെ വീട്ടിലെ ട്യൂഷൻ സെന്ററിൽ വെച്ചാണ് പെൺകുട്ടികൾക്കെതിരെ പ്രതി ലൈംഗികാക്രമണം നടത്തിയത്.
കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL