തിരുവനന്തപുരം: ഡൽഹിയിൽ നടന്ന യുവാക്കളുടെ സമരം ഇന്ത്യയെ 12 വർഷമായി ബാധിച്ച ഫാസിസ്റ്റ് കേന്ദ്രീകരണത്തിനെതിരായ സമരമായിരുന്നെന്ന് ഡോ. സുനിൽ പി. ഇളയിടം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി വന്നശേഷം നടത്തിയ ഇരുന്നൂറോളം പരീക്ഷകളിൽ 152 എണ്ണത്തിന്റെ ചോദ്യപേപ്പർ ചോർന്നു. 82 പരീക്ഷകൾ നിറുത്തലാക്കി. ഇതിനെല്ലാമെതിരായ സമരമാണ് ഡൽഹിയിൽ വിജയിപ്പിച്ചത്. ഇന്ത്യയുടെ ഉന്നതവിഭ്യാസരംഗത്തുനിന്ന് അടിസ്ഥാന വർഗങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് വി. അനൂപ് പതാക ഉയർത്തി. തുടർന്ന് പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
വി.അനൂപ്,വി.എ.വിനീഷ്,ആർ.ജെ.ആമിന,നിഖിത എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജെ.ജിനേഷ് രക്തസാക്ഷി പ്രമേയവും ടി.എസ്.രേവതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് എം.എൽ.എ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 382 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, ട്രഷറർ എസ്.ആർ.അരുൺബാബു,സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ,സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹി തിരഞ്ഞെടുപ്പോടെ സമ്മേളനം ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |