SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

കെ.എസ്.ആർ.ടി.സി നാല് പുതിയ സർവീസുകൾ ആരംഭിച്ചു

aa

​തിരുവനന്തപുരം: പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ആരംഭിച്ച നാല് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി സി.പി.ജോൺ നിർവഹിച്ചു.നഗരത്തിലും തീരദേശ മേഖലയിലുമുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും സമയബന്ധിതവുമായ യാത്രാസൗകര്യം ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. കിഴക്കേകോട്ട – വലിയതുറ – വെട്ടുകാട് – വേളി, തമ്പാനൂർ – കിഴക്കേകോട്ട – അമ്പലത്തറ – മിൽക്ക് കോളനി – പ്രത്യാശ ഫ്ലാറ്റ് – പ്രതീക്ഷ ഫ്ലാറ്റ് – സെന്റ് സേവിയേഴ്സ് ജംഗ്ഷൻ – വലിയതുറ – കല്ലുംമൂട് – കിഴക്കേകോട്ട – തമ്പാനൂർ, കിഴക്കേകോട്ട – പാൽക്കുളങ്ങര – പേട്ട – കണ്ണമൂല – മെഡിക്കൽ കോളേജ്, വിഴിഞ്ഞം – അമ്പലത്തറ – പൂന്തുറ എന്നീ നാല് റൂട്ടുകളിലാണ് പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ​വെട്ടുകാട് പള്ളിയിൽ നിന്ന് നാഗർകോവിൽ വഴി വേളാങ്കണ്ണിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടി പൂർത്തിയായിട്ടുണ്ടെന്നും സർവീസ് ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

യോഗത്തിൽ കെ.എസ്.ആർ.ടി.സി അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.ഇടവക വികാരി ഫാ.ഷാജു വില്ല്യം,കേരളാ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് സേവ്യർ ലോപ്പസ്,മണ്ഡലം പ്രസിഡന്റ് ഷാജി ഡിക്രൂസ്,വാർഡ് പ്രസിഡന്റ് രാജു.വി.വിനോദ് യേശുദാസ്,ഇടവക സെക്രട്ടറി സക്കറിയ.പി.എം എന്നിവർ പങ്കെടുത്തു.ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ മനീഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL