
ആലുവ: നവതി നിറവിലെത്തിയ ചങ്ങമ്പുഴയുടെ 'രമണൻ' എന്ന കാവ്യത്തിന് ദൃശ്യാവിഷ്കാരവുമായി മൂന്ന് കലാകാരന്മാർ. ആലുവ കീഴ്മാട് സ്വദേശികളായ പ്രസാദ് ആലുവ, ശീമോൻ കീഴ്മാട്, കോഴിക്കോട് സ്വദേശിനി ബിന്ദു എന്നിവരാണ് ദൃശ്യാവിഷ്കാരമായി രംഗത്തുവന്നിരിക്കുന്നത്. പ്രസാദാണ് സംവിധാനവും രചനയും നടത്തിയിട്ടുള്ളത്. കാനനച്ഛായയിൽ ആട് മേയ്ക്കാൻ എന്ന കാവ്യശലകമാണ് ഇവർ ദൃഷ്യാവിഷ്കരിച്ചിരിക്കുന്നത്. പ്രസാദ് രമണനായും ബിന്ദു ചന്ദ്രികയായും ശീമോൻ മദനനായും വേഷമിടുന്നു. 19ന് വൈകിട്ട് 3ന് ആലുവ ടാസ് ഹാളിൽ ടാസും ആലുവ മർച്ചന്റ്സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന രമണൻ കാവ്യോത്സവത്തിൽ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |