
കൊച്ചി: വീട്ടുജോലിക്കെന്ന വ്യാജേന വീടുകളിൽ കയറിപ്പറ്റി മോഷണം നടത്തി മുങ്ങുന്ന സംഭവങ്ങൾ പെരുകുന്നു. കവർച്ചാകേസിൽ എറണാകുളം നോർത്ത് പൊലീസിന്റെ സംശയമുന നീളുന്നതും ജോലിക്ക് നിന്ന യുവതിയിലേക്ക്. രണ്ട് മാസം മുമ്പ് മരടിൽ സിനിമാനടിയുടെ വീട്ടിൽ നിന്ന് സ്വർണനാണയങ്ങളുമായി കടന്ന അസാം സ്വദേശിയായ ജോലിക്കാരിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്റെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയുമായി മുങ്ങിയ ആലുവ സ്വദേശിനിയെ പ്രതിയാക്കി സെൻട്രൽ പൊലീസ് കേസെടുത്തത് രണ്ട് മാസം മുമ്പായിരുന്നു.
തൃക്കാക്കരയിൽ കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ ദിവസം തന്നെ മോഷണം നടത്തി മുങ്ങിയ യുവാവിനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത് ജൂലായിൽ.
ഒടുവിലത്തേത് മേയ് 24നും ജൂൺ 6നുമിടെയാണ് കവർച്ച നടന്നതെന്നാണ് സംശയം. പരാതി നൽകാൻ വൈകിയതിനാൽ വിരലടയാളം ഉൾപ്പെടെ സുപ്രധാന തെളിവുകൾക്ക് സാദ്ധ്യത ഇല്ലാതായി. നിലവിൽ പ്രതിസ്ഥാനത്ത് അജ്ഞാതൻ എന്ന് മാത്രമാണ് പ്രഥമവിവര റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്.
മോഷണം വടുതലയിലെ
സമ്പന്നരുടെ കോട്ടേജിൽ
വടുതല കർഷക റോഡ് ഗ്രീൻ ഗാർഡൻസിന് സമീപത്തെ കോട്ടേജിലെ വീട്ടിലായിരുന്നു മോഷണം. 57കാരിയായ വീട്ടമ്മ ഇടയ്ക്കിടെ യു.കെയിൽ മക്കളുടെ അടുത്തേക്കു പോകും. മടങ്ങിയെത്തുമ്പോൾ മാത്രമാണ് ജോലിക്ക് ആളെ നിർത്തുക. ഇത്തവണ തിരിച്ചെത്തിയപ്പോഴും ഒരു ജോലിക്കാരിയെ തരപ്പെടുത്തി. ജോലിക്ക് നിന്നത് കഷ്ടിച്ച് ഒരാഴ്ച മാത്രം. പിന്നീട് കിടപ്പുമുറിയുടെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. 27 പവനും 20,000 രൂപയും മൂന്ന് പട്ടു സാരികളും ബാങ്ക് ലോക്കറിന്റെ താക്കോലും ബാഗിലുണ്ടായിരുന്നു.
സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ 40.25 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയെന്ന് നോർത്ത് പൊലീസ് സ്ഥിരീകരിച്ചു. മേയ് 24നും ജൂൺ 6നുമിടെയാണ് കവർച്ച നടന്നതെന്നാണ് സംശയം. പരാതി നൽകാൻ വൈകിയതിനാൽ വിരലടയാളം ഉൾപ്പെടെ സുപ്രധാന തെളിവുകൾക്ക് സാദ്ധ്യത ഇല്ലാതായി. നിലവിൽ പ്രതിസ്ഥാനത്ത് അജ്ഞാതൻ എന്ന് മാത്രമാണ് പ്രഥമവിവര റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്.
പരാതി കൊടുത്തത് 2 മാസം കഴിഞ്ഞ്
കിടപ്പുമുറിയിൽ വീട്ടമ്മയും ജോലിക്കാരിയും അല്ലാതെ മറ്റാരും പ്രവേശിച്ചിട്ടില്ല. ജൂൺ ആദ്യം മോഷണം ശ്രദ്ധയിൽപ്പെട്ടെങ്കിലും മക്കൾ സ്ഥലത്ത് ഇല്ലാത്തതിനാൽ വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടില്ല. തുടർന്ന് യു.കെയിൽ പോയി മക്കളുമായി ആലോചിച്ച് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ വീട്ടുജോലിക്കാരിയെ ബന്ധപ്പെട്ട് സ്വർണവും മറ്റ് സാധനങ്ങളും തിരികെ വാങ്ങാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |