തിരുവനന്തപുരം: 6, ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ തിരുവനന്തപുരം കോർപ്പറേഷന് പുതിയ ആസ്ഥാനമന്ദിരം വരുന്നു. നിലവിലെ കോർപ്പറേഷൻ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയാകും, ആറുനില നില കെട്ടിടം നിർമ്മിക്കുക. 200 കോടി രൂപയാണ് ചെലവ്. ഇതിനുള്ള പ്ളാൻ തയ്യാറാക്കി.
200 കൗൺസിലർമാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കൗൺസിൽ ഹാൾ,ഓഫീസ് സൗകര്യം,ലഘു ഭക്ഷണശാല,ഓപ്പൺ എയർ ഓഡിറ്റോറിയം,ഷോപ്പിംഗ് ഗ്യാലറി,റസ്റ്റോറന്റ്,സന്ദർശകർക്ക് വിശ്രമിക്കാനുള്ള ഇടം,കൗൺസിലർമാർക്കുള്ള കൗൺസിലേഴ്സ് റൂം,മേയർക്കും മറ്റ് അതിഥികൾക്കും വിശ്രമിക്കാൻ പ്രത്യേകം സജ്ജമാക്കിയ മുറികൾ എന്നിവയടക്കമാണ് ഒരുക്കുക.
എക്‌സലേറ്ററടക്കമുള്ള സൗകര്യങ്ങൾ ഒരുക്കും.ഹെറിറ്റേജ് സോൺ ആയതിനാൽ മേൽക്കൂരയോടെയുള്ള ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്.ചെങ്കൽ നിറമുള്ള ചുവരുകളാണ് ഒരുക്കുന്നത്.
പാർലമെന്റ് മന്ദിരത്തിന്റെ മാതൃക പോലെ മൂന്ന് നില ഭൂമിക്കടയിലാകും നിർമ്മിക്കുക.മന്ദിരത്തിന്റെ താഴത്തെ മൂന്ന് നിലകൾ പാർക്കിംഗിനായി ഒരുക്കും. ഇവിടെ 500 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കും.കോർപ്പറേഷൻ വളപ്പിലെ മൾട്ടിലെവൽ കാർ പാർക്കിംഗും മറ്റൊരു ഇടത്തേക്ക് മാറ്റി സ്ഥാപിക്കും. മുൻമുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് നിലവിലെ കോർപ്പറേഷൻ കെട്ടിടത്തിന് തറക്കല്ലിട്ടത്. 1966ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കെട്ടിടം ഉദ്ഘാടനം ചെയ്തു. 2.6 ഏക്കർ സ്ഥലത്താണ് കോർപ്പറേഷൻ മന്ദിരം സ്ഥിതിചെയ്യുന്നത്. നിലവിലുള്ള കെട്ടിടങ്ങളെല്ലാം ചേർത്താൽ ആകെ ഒന്നര ലക്ഷം ചതുരശ്രയടി വിസ്തൃതിയാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |