വിതുര: മലയോരമേഖലയിൽ തെരുവ് നായ്ക്കളെ പേടിച്ച് വഴിനടക്കാനാകാത്ത അവസ്ഥയാണ്. മിക്ക പഞ്ചായത്തുകളിലും തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പേവിഷബാധയുള്ള നായ്ക്കൾ വരെ ഇക്കൂട്ടത്തിലുണ്ട്. അനവധി പേരെ ഇതിനകം തെരുവ്നായ്ക്കൾ കടിച്ചുകുടഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികളും ആക്രമണത്തിന് വിധേയരായി.
തിരുവനന്തപുരം പൊൻമുടി സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളും തെരുവ് നായ്ക്കളുടെ പിടിയിലാണ്. രാത്രികാലങ്ങളിൽ ബസിറങ്ങുന്നവരെ നായ്ക്കൾ ആക്രമിച്ചിട്ടുണ്ട്. മാത്രമല്ല വീടുകളിൽ കയറി ആടുകളെയും കോഴികളേയും പിടികൂടുന്നുണ്ട്. പൗൾട്രിഫാമുകളിൽ കയറി കോഴികളെ കൂട്ടത്തോടെ കൊന്നാടുക്കിയ സംഭവവുമുണ്ടായി.
തലസ്ഥാന നഗരിയിൽ നിന്നും രാത്രികാലങ്ങളിൽ വാഹനത്തിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ വിജനമായ മേഖലകളിൽ കൊണ്ടിറക്കിവിട്ടിരുന്നു. ഇത്തരം നായ്ക്കൾ പൊൻമുടിയിലെത്തിയ വിനോദസഞ്ചാരികളേയും ആക്രമിച്ചിരുന്നു.
ആക്രമിക്കലും
വിതുര താലൂക്കാശുപത്രി, ഗവ. യു.പി.എസ്, ഹൈസ്കൂൾ, കെ.എസ്.ആർ.ടി.സി ഡിപ്പോ, വിതുര പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങൾ തെരുവ്നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. പുലർച്ചെ ടാപ്പിംഗിന് പോകുന്നവരേയും പത്രവിതരണത്തിന് പോയവരേയും നായ്ക്കൾ കടിച്ച സംഭവമുണ്ട്.
മാലിന്യം തിന്ന് പെറ്റുപെരുകുന്നു
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയോരങ്ങളിൽ മാലിന്യനിക്ഷേപം രൂക്ഷമാകുകയാണ്. ഇറച്ചി വേസ്റ്റുകളുൾപ്പെടെയാണ് വ്യാപകമായി റോഡരികിൽ നിക്ഷേപിക്കുന്നത്. മാലിന്യം കുമിഞ്ഞുകൂടികിടക്കുന്ന മേഖലകളിൽ തെരുവ്നായ്ക്കൾ കൂട്ടത്തോടെ എത്തുകയാണ് പതിവ്. തെരുവുനായശല്യം ചൂണ്ടിക്കാട്ടി അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |