SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.56 AM IST

ചിലക്കൂർ വള്ളക്കടവ് നാശത്തിൽ

kuzhi

സംരക്ഷണമില്ലാതെ

വർക്കല: ബ്രിട്ടീഷ് ആധിപത്യത്തിന്റെയും രാജഭരണ കാലഘട്ടത്തിന്റെയും ഓർമ്മകൾ അവശേഷിക്കുന്ന ചിലക്കൂർ വള്ളക്കടവ് പ്രദേശം നാശത്തിലേക്ക്. ഒരു കാലഘട്ടത്തിൽ വർക്കലയുടെ പ്രധാന വാണിജ്യം ചിലക്കൂർ വള്ളക്കടവ് പ്രദേശവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതായിരുന്നു. വർക്കല പൊലിസ് സ്റ്റേഷനും പ്രധാന അഞ്ചലാപ്പീസുമൊക്കെ സ്ഥിതി ചെയ്തിരുന്നത് ഇവിടെയായിരുന്നു.

1902ൽ കനാലിന് കുറുകെ ബ്രിട്ടിഷുകാർ നിർമ്മിച്ച നടപ്പാലം ഇന്നും പ്രദേശവാസികൾ ഉപയോഗിക്കുന്നുണ്ട്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാലും, കൈയേറ്റങ്ങൾ കൊണ്ടും പാലം നിലവിൽ ബലക്ഷയത്തിലാണ്.പാലത്തിന് സമീപത്തെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഒലിച്ചുവരുന്ന മഴവെള്ളം കനാലിൽ പതിക്കാൻ കഴിയാത്ത നിലയിലാണിപ്പോൾ.കഴിഞ്ഞ ദിവസം ചെയ്ത മഴയിൽ വെള്ളം ഒലിച്ചിറങ്ങി പാലത്തിനോട് ചേർന്ന് വൻ കുഴി രൂപപ്പെട്ടത് നാട്ടുകാരിൽ ആശങ്ക പടർത്തി. ചിലക്കൂർ വള്ളക്കടവിന്റെ പ്രതാപം നിലനിറുത്താൻ വർക്കല നഗരസഭയും ടൂറിസം വകുപ്പും ജലസേചനം,പൊതു മരാമത്ത് തുടങ്ങിയ സർക്കാർ സംവിധാനങ്ങളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കനാലിലെ കൊച്ചുതുരപ്പും ഇവിടെയാണ്

ടി.എസ് കനാലിലൂടെ ചരക്ക് നീക്കം നടത്തുന്ന കാലത്ത് വർക്കലയിലേക്കും സമീപ പ്രദേശങ്ങളിലേക്കും ആവശ്യമായ മൊത്തം ചരക്കുകളും വള്ളത്തിൽ കൊണ്ടുവന്നിറക്കുന്നത് ചിലക്കൂർ വല്ലി കടവിലായിരുന്നു

തൊണ്ട്,കയർ തുടങ്ങിയവ കയറ്റി അയയ്ക്കുന്ന പ്രധാന കേന്ദ്രമായിരുന്നു ചിലക്കൂർ വല്ലി കടവ്

കനാലിന് കുറുകെ വള്ളക്കടവ് ഭാഗത്ത് നടപ്പാലവും,കുറച്ച് മാറി വാഹനങ്ങൾ കടന്നുപോകുന്ന പാലവും നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ട് പത്ത് വർഷം കഴിഞ്ഞു.എന്നിട്ടും ഇതുവരെ പദ്ധതി പൂർത്തിയായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL