ആലപ്പുഴ: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ നിന്നാരംഭിക്കുന്ന മാർച്ച് ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിക്കും.
വിദ്യാഭ്യാസ മേഖലയിലെ കാലിക പ്രസക്തമായ നാൽപ്പതിലധികം ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ എസ്. സത്യജ്യോതി, ജില്ലാ സെക്രട്ടറി ടി.ജെ. അജിത്, സംസ്ഥാന കമ്മിറ്റി അംഗം എം. സിന്ധു, ജിജോ ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |