SignIn
Kerala Kaumudi Online
Friday, 18 September 2026 2.31 AM IST

അദ്ധ്യാപകരുടെ ജില്ലാ മാർച്ചും ധർണ്ണയും 19ന്

തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19ന് തൊടുപുഴയിൽ ജില്ലാ മാർച്ചും ധർണ്ണയും നടത്തുമെന്ന് സംഘാ‌ടക‌ർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, പി.എഫ്.ആ‌ർ.ഡി.എ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, അദ്ധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, ശമ്പളപരിഷ്‌കരണം ഉടൻ നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

രാവിലെ 11ന് കെ.എസ്.ടി.എ ഭവനിൽ നിന്ന് അദ്ധ്യാപക മാർച്ച് ആരംഭിക്കും. മാർക്കറ്റ് റോഡ് വഴി ഡി.ഡി.ഇ ഓഫീസിന് മുന്നിലൂടെ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വഴി മുൻസിപ്പൽ മിനിസ്റ്റേഡിയത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന ധർണ്ണ സി.ഐ.ടി.യു കോട്ടയം ജില്ലാസെക്രട്ടറി അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് എം. രമേഷ്, സംസ്ഥാന കമ്മിറ്റിയംഗം അപർണ നാരായണൻ, ജില്ലാസെക്രട്ടറി എം.ആർ. അനിൽകുമാർ, പ്രസിഡന്റ് കെ.ആർ. ഷാജിമോൻ, ട്രഷറർ എം. തങ്കരാജ് എന്നിവർ സംസാരിക്കും.

വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.ആർ. അനിൽകുമാർ, പ്രസിഡന്റ് കെ.ആർ. ഷാജിമോൻ, സംസ്ഥാന എക്സിക്യൂട്ടീവ് എം. രമേഷ്, സംസ്ഥാന കമ്മിറ്റിയംഗം അപർണ നാരായണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL