കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധവും പൊതു വിദ്യാഭ്യാസ വിരുദ്ധവുമായ നയങ്ങൾക്കെതിരെ കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ അദ്ധ്യാപകർ കളക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എ.നജീബ് സംസാരിക്കും. കഴിഞ്ഞ സർക്കാർ മികവിലേക്കുയർത്തിയ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന മാർച്ചിലും ധർണയിലും എല്ലാ അദ്ധ്യാപക സുഹൃത്തുക്കളും അണിചേരണമെന്ന് കെ.എസ്.ടി.എ ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |