SignIn
Kerala Kaumudi Online
Thursday, 20 August 2026 7.39 AM IST

നവീകരണത്തിന് റോഡ് അടച്ചു; തേക്കുംമൂട് പൊട്ടക്കുഴിക്കാർ ദുരിത്തിൽ

gg

തിരുവനന്തപുരം: നഗരത്തിലെ പ്രധാന ജംഗ്ഷനായ തേക്കുംമൂട് പൊട്ടക്കുഴി റോഡ് അടച്ചതോടെ പ്രദേശവാസികൾ ദുരിതത്തിൽ.തേക്കുംമൂട് ജംഗ്ഷനിൽ ഡ്രെയിനേജ് പണിയുമായി ബന്ധപ്പെട്ടാണ് റോഡ് അടച്ചത്.എന്നാൽ പണികൾ ഇഴഞ്ഞുനീങ്ങുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.

കഴിഞ്ഞമാസം 23നാണ് റോഡ് അടച്ചത്.രണ്ട് ദിവസം കഴിഞ്ഞിട്ടാണ് പണി തുടങ്ങിയത്.ഇനിയും ഏതാണ്ട് രണ്ടാഴ്ച കൂടി നീളുമെന്നാണ് അധികൃതർ പറയുന്നത്.തേക്കുംമൂട് ജംഗ്ഷൻ മുതൽ ആമയിഴഞ്ചാൻ തോടിന് മുൻപിലുള്ള ട്രാൻസ്ഫോർമർ വരെയാണ് പണി നടക്കുന്നത്.തേക്കുമൂട് റസിഡന്റ്സ് ജംഗ്ഷനിലെ ഡ്രെയിനേജിന്റെ കാലപ്പഴക്കവും ഉയരവും കാരണം കവിഞ്ഞ് ഒഴുകുകയായിരുന്നു.അതിനാൽ അവ താഴ്ത്തി നവീകരിക്കുകയാണ്.ഇതോടൊപ്പം സമീപത്തെ ഓവുചാലും പുതുക്കിപ്പണിയും.എന്നാൽ കനത്ത മഴയിൽ ഇവിടെ ഡ്രെയിലേജ് മാലിന്യം തുറന്നുക്കിടക്കുകയാണ്.നിരവധി കുടുംബങ്ങൾ തിങ്ങിപാർക്കുന്ന മേഖലകൂടിയാണ്.എത്രയും വേഗം പണി പൂർത്തിയാക്കി റോഡ് തുറന്ന് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അപകടങ്ങളും

തേക്കുംമൂട് ജംഗ്ഷനിൽ പണികൾ അശാസ്ത്രീയമെന്ന ആരോപണവും ശക്തമാണ്.തേക്കുമൂട് ജംഗ്ഷനിൽ റോഡ് ഇടിഞ്ഞുതാണ് രൂപപ്പെട്ട ഗർത്തം ഇരുചക്ര വാഹനങ്ങളെ അപകടത്തിലാക്കുന്നു.മാസങ്ങൾക്ക് മുൻപ് രാത്രിയിൽ പ്ളാമൂട്ടിൽ നിന്ന് സ്കൂട്ടറിൽ വരുകയായിരുന്ന സ്വകാര്യ കോച്ചിംഗ് സെന്ററിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾ ഈ ഗർത്തത്തിൽ വീണ് പരിക്കേറ്റിരുന്നു.

മെഡിക്കൽ കോളേജ് ജംഗ്ഷനിലേക്കും,പട്ടം പ്ളാമൂട് റോഡിലേക്കും എളുപ്പത്തിലെത്താവുന്ന വഴിയാണ്.ഏതാണ്ട് നൂറുമീറ്റർ ദൂരത്തിൽ മാത്രമാണ് ഗതാഗത നിയന്ത്രണം

പ്ളാമൂട് വഴിയെത്തുന്ന വാഹനങ്ങൾക്ക് നിലവിൽ മുളവന ജംഗ്ഷൻ വഴി ചുറ്രി വേണം ഗൗരീശപട്ടത്ത് എത്താൻ.അതുപോലെ മെഡിക്കൽ കോളേജിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് കണ്ണമ്മൂല വഴി കുമാരപുരത്തിലൂടെ ചുറ്രി സഞ്ചരിക്കണം.

ജനങ്ങളുടെ ആവശ്യങ്ങൾ

തേക്കുംമൂട് വഴി ലാ കോളേജ് ജംഗ്ഷനിലേക്കും പ്ളാമൂട്ടിലേക്കും പോകുന്ന വഴികൾക്ക് വീതി കൂട്ടണമെന്നാവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്.സമീപത്തെ ജംഗ്ഷനായ മുളവനയിൽ ട്രാഫിക്ക് സിഗ്നലുകൾ വേണമെന്നാവശ്യവും ശക്തമാണ്.മുളവനയിൽ ചെറിയ ഡിവൈഡർ ഉണ്ടായിരുന്നു.എന്നാൽ ഇത് വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ തകർന്നു.

'റോഡിന്റെ വീഥി കൂട്ടണമെന്നത് കാലാകാലങ്ങളായി പറയുന്ന ആവശ്യമാണ്.സ്ഥലമേറ്റടുക്കൽ പോലുള്ളവ സങ്കീർണതകൾ നിറഞ്ഞതാണ്.പരിശോധിച്ച് തുടർചർച്ചകൾ നടത്തും.

മേരി പുഷ്പം,കുന്നുകുഴി

വാർഡ് കൗൺസിലർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL