SignIn
Kerala Kaumudi Online
Thursday, 10 September 2026 1.33 AM IST

അദ്ധ്യാപക ദിനാഘോഷം

chinma
ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ അദ്ധ്യാപകദിനാഘോഷത്തിൽ മലേഷ്യയിലെ വാവസൻ ഓപ്പൺ യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രൊഫ. മോഹൻ മേനോനെ വൈസ് ചാൻസലർ പ്രൊഫ. മനോജ് അറോറ ആദരിക്കുന്നു

പിറവം: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ അദ്ധ്യാപക ദിനാഘോഷത്തിൽ മലേഷ്യയിലെ വാവസൻ ഓപ്പൺ യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രൊഫ. മോഹൻ മേനോൻ മുഖ്യാതിഥിയായി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മനോജ് കുമാർ അറോറ അദ്ധ്യക്ഷനായി. സർവകലാശാലയിലെ മികച്ച അദ്ധ്യാപകരായി തിരഞ്ഞെടുത്ത ആറുപേരെ ആദരിച്ചു. 25,000രൂപയും പ്രശസ്തിപത്രവും ഫലകവുമായിരുന്നു പുരസ്കാരം. സർവകലാശാലയുടെ ന്യൂസ് ലെറ്റർ ദർപ്പൺ പ്രകാശനം ചെയ്തു. സർവകലാശാലയിലെ സ്റ്റുഡന്റ്സ് കൗൺസിൽ ഭാരവാഹികൾ ചടങ്ങിൽ ചുമതലയേറ്റെടുത്തു. ചീഫ് പീപ്പിൾ ഓഫീസർ എസ്. ജയലക്ഷ്മി, ഡീൻ പ്രൊഫ. അനുരാധ പരാശർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CHINMAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL