SignIn
Kerala Kaumudi Online
Thursday, 10 September 2026 2.13 AM IST

26 വർഷത്തെ സമർപ്പണം: സിൽവി ടീച്ചറിന് പുരസ്ക്കാരം

teacher

തൊടുപുഴ: കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 2025 - 26 വർഷത്തെ മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്‌കാരം കംമ്പ്യൂട്ടർ അദ്ധ്യാപിക സിൽവി ജോർജിന് സമ്മാനിച്ചു. കഴിഞ്ഞ 26 വർഷമായി വിദ്യാഭ്യാസ മേഖലയിൽ നൽകിവരുന്ന നിസ്വാർത്ഥ സേവനത്തിനും കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ നേട്ടം. കോതമംഗലം രൂപത മെത്രാൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലിൽ നിന്നും സിൽവി ടീച്ചർ പുരസ്‌കാരം ഏറ്റുവാങ്ങി. മോൺ. പയസ് മലേകണ്ടത്തിൽ , ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി ഡോ. പോൾ പാറത്താഴം , എഡ്യൂക്കേഷണൽ സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കൽ എന്നിവർ പങ്കെടുത്തു. അദ്ധ്യാപക സംഗമത്തിൽ ആയിരുന്നു പുരസ്‌കാര വിതരണം. കംമ്പ്യൂട്ടർ അദ്ധ്യാപികയെന്ന നിലയിലുള്ള സേവനങ്ങൾക്ക് പുറമേ സ്‌കൂൾ അഡ്മിഷൻ, പരീക്ഷകൾ, ഭരണപരമായ ചുമതലകൾ, പി.എഫ്. തുടങ്ങിയ സങ്കീർണ്ണമായ ഓഫീസ് കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ടീച്ചർ കാണിച്ച കാര്യക്ഷമത ഏവർക്കും മാതൃകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL