വിതുര: മലയോരമേഖലയിൽ വൈദ്യുതിപ്രതിസന്ധി രൂക്ഷമാകുന്നതായി പരാതി. കെ.എസ്.ഇ.ബി വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസപ്പെടുന്നത് ജനത്തെ ദുരിതത്തിലാഴ്ത്തിയിക്കുകയാണ്. വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിലാണ് നിലവിൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ. സമീപത്തെ മറ്റ് പഞ്ചായത്തുകളിലെ അവസ്ഥയും വിഭിന്നമല്ല. രണ്ട് ദിവസമായി അടിക്കടി വൈദ്യുതി വിതരണം നിലയ്ക്കുന്ന അവസ്ഥയിലാണ്.
പകലും, രാത്രിയിലും വൈദ്യുതി തടസം നേരിടുന്നതുമൂലം വ്യാപാരിസമൂഹവും ബുദ്ധിമുട്ടിലാണ്. വൈദ്യുതി ഓഫീസുകളിൽ ഉപഭോക്താക്കളുടെ പരാതി പ്രളയമാണ്. കടുത്ത ചൂടിൽ ആളുകൾ നട്ടം തിരിയുന്ന അവസ്ഥയാണ്.
അരമണിക്കൂറിൽ കൂടുതൽ സമയം വൈദ്യുതി വിതരണം നിലക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. അതേസമയം മഴയോ കാറ്റോ വന്നാൽ മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളിലും മണിക്കൂറുകളോളം വൈദ്യുതിവിതരണം തടസപ്പെടും. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വൈദ്യുതി ലൈനുകളിൽ പതിച്ചാണ് വൈദ്യുതി തടസപ്പെടുന്നത്. ഇതിനിടയിലാണ് വൈദ്യുതിനിയന്ത്രണവും. പവർകട്ട് ഏർപ്പെടുത്തന്ന കൃത്യസമയം നേരത്തേ അറിയിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |