SignIn
Kerala Kaumudi Online
Thursday, 10 September 2026 3.23 AM IST

അധോഗതിയിൽ മണമ്പൂർ - ഒറ്റൂർ - ചേന്നൻകോട് റോഡ്‌

roadinte-shochyavatha

പൈപ്പിടാൻ പൊളിച്ച് വൃത്തികേടാക്കി

കല്ലമ്പലം: മാസങ്ങൾക്ക് മുൻപ് പൈപ്പുകൾ സ്ഥാപിക്കാനായി കേരള വാട്ടർ അതോറിട്ടി,വെട്ടിപ്പൊളിച്ച മണമ്പൂർ - ഒറ്റൂർ - ചേന്നൻകോട് റോഡ് പൂർവസ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധം ശക്തം. മണമ്പൂർ നാലുമുക്ക് ജംഗ്ഷൻ മുതൽ ഒറ്റൂർ ചേന്നൻകോട് വരെയുള്ള റോഡിന്റെ വിവിധ ഭാഗങ്ങൾ വെട്ടിമുറിച്ച് പൈപ്പുകൾ സ്ഥാപിച്ചിട്ട് ഏകദേശം ഒരു വർഷമാകാറായി. എന്നിട്ടും റോഡ് പൂർവസ്ഥിതിയിലാക്കാൻ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

റോഡ് ടാറിംഗിന് ശേഷം ഇരുവശങ്ങളിലും ഇന്റർലോക്ക് പാകുക,ഓടകൾക്ക് മേൽമൂടി സ്ഥാപിക്കുക,ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുക,റോഡിന്റെ വീതി കൂട്ടുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഉപഭോക്താക്കൾക്ക് വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ സാധിക്കാത്തത് കച്ചവടത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നു. അപകടങ്ങൾ വർദ്ധിച്ച് ജീവഹാനി സംഭവിക്കുന്നതിന് മുൻപ് മണമ്പൂർ - ഒറ്റൂർ - ചേന്നൻകോട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സുരക്ഷിത യാത്രാസൗകര്യം ഒരുക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നാട്ടുകാരുടെ പരാതികൾ

റോഡിന്റെ വലിയൊരു ഭാഗം തകർന്നുകിടക്കുന്നതിനാൽ കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഏറെ ദുരിതത്തിൽ

ഇരുവശങ്ങളിലെയും പാഴ്ച്ചെടികൾ വളർന്ന് റോഡിലേക്ക് പടർന്നിറങ്ങിയതും യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്നു

നടപ്പാതയില്ലാത്ത സാഹചര്യത്തിൽ കാൽനടയാത്രക്കാർക്ക് റോഡിലേക്കിറങ്ങി സഞ്ചരിക്കേണ്ട അവസ്ഥ.

ഒറ്റൂർ പഞ്ചായത്ത് ഓഫീസിന് സമീപം വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഓടയ്ക്ക് പല ഭാഗങ്ങളിലും മേൽമൂടിയില്ലാത്തതും യാത്രക്കാർക്ക് ഭീഷണിയാണ്.ഇതുമൂലം കാൽനടയാത്രക്കാർ റോഡിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാകുകയാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL