കട്ടപ്പന: അക്ഷരജ്ഞാനത്തിന്റെ അതിരുകൾ കടന്ന് ഡിജിറ്റൽ ലോകത്തിന്റെ സാദ്ധ്യതകളിലേക്കും സുരക്ഷിതമായ സാങ്കേതികവിദ്യാ ഉപയോഗത്തിലേക്കും കുട്ടികളെയും കുടുംബങ്ങളെയും നയിച്ച് കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്‌കൂളിൽ ലോക സാക്ഷരതാ ദിനാചരണം. സ്വരാജ് പബ്ലിക് ലൈബ്രറിയുടെയും സ്‌കൂളിന്റെയും നേതൃത്വത്തിൽ കുട്ടിക്കാനം മരിയൻ കോളജിലെ കമ്പ്യൂട്ടർ ബിരുദ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് ഡിജിറ്റൽ സാക്ഷരതാ ശിൽപശാല സംഘടിപ്പിച്ചത്. വായിക്കാനും എഴുതാനും അറിയുന്നതിൽ മാത്രം സാക്ഷരത ഒതുങ്ങുന്നില്ലെന്നും മാറിവരുന്ന കാലഘട്ടത്തിൽ സാങ്കേതികവിദ്യയെ ഫലപ്രദമായും സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാനുള്ള കഴിവും സാക്ഷരതയുടെ ഭാഗമാണെന്നുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ നൽകിയതെന്ന് പ്രധാനാദ്ധ്യാപിക ലിൻസി ജോർജ് അഭിപ്രായപ്പെട്ടു.
കുട്ടിക്കാനം മരിയൻ കോളജിലെ കമ്പ്യൂട്ടർ ബിരുദ വിദ്യാർത്ഥികളായ ജിയന്ന ജയിംസ്, ബിജിൻ ബിജു, ബിജിൽ ബിജു, അഭിഷേക്, ഫ്ളമിങ് ബി. വിത്സൻ, വിയാനി കുര്യൻ എന്നിവർ ശിൽപ്പശാല നയിച്ചു.സ്വരാജ് പബ്ലിക് ലൈബ്രറി ഭാരവാഹികളായ സുഗതകുമാർ , മാത്യു കിഴക്കേമുറി, എം.വി. മനോജ്, ജോൺ ചിറമേൽ, അധ്യാപകരായ ലിബിയ ജയിംസ്, ജിയോ സെബാസ്റ്റ്യൻ, അനുഷ ഷാജി, അമലു മാത്യു, വിഷ്ണു ഗോപാലകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് ജിൽബിൻ ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |