SignIn
Kerala Kaumudi Online
Monday, 10 August 2026 4.49 AM IST

സൂര്യയേയും സിംബയേയും ഇനി പ്രദർശന കൂട്ടിലേക്ക്

തിരുവനന്തപുരം: ആറരമാസം പ്രായമുള്ള സിംബയേയും സൂര്യയേയും ഇനി കാണികൾക്ക് നേരിൽ കാണാം. മൃഗശാല അധികൃതർ സിംഹകുഞ്ഞുങ്ങളെ പ്രദർശിപ്പിക്കാൻ തയ്യാറെടുപ്പിലാണ്. പ്രദർശിപ്പിക്കുന്ന തീയതിയിൽ തീരുമാനമായില്ലെങ്കിലും ഈ മാസം 15 കഴിയുമ്പോൾ കൂട്ടിലേക്ക് മാറ്റാനാണ് സാദ്ധ്യത.

കഴിഞ്ഞ ജനുവരിയിലാണ് നൈല - ലിയോ സിംഹങ്ങൾക്ക് ഈ കുഞ്ഞുങ്ങൾ ജനിച്ചത്. ജനിച്ച് ആദ്യത്തെ 30 ദിവസം സിംഹക്കുട്ടികൾക്ക് ന്യുമോണിയ പോലുള്ള രോഗങ്ങൾ പിടിപെടാൻ സാദ്ധ്യതയുള്ളതിനാൽ ആദ്യം കുഞ്ഞുങ്ങളെ ഇൻക്യൂബേറ്ററിലാണ് പ്രവേശിപ്പിച്ചിരുന്നത്.

സാധാരണയായി പ്രസവത്തിന് ശേഷം സിംഹങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് പാലൂട്ടലിനെയും കുട്ടികളുടെ ആരോഗ്യത്തേയും ബാധിക്കുന്നതിനാൽ കുട്ടികൾക്ക് പാലൂട്ടാൻ നൈലയ്ക്ക് സാധിച്ചില്ല.

തുടർന്ന് വിദഗ്ദ്ധരുടെ നിർദ്ദേശ പ്രകാരം കുട്ടികൾക്ക് പ്രതൃേകമായി പാലും എല്ലില്ലാത്ത കോഴിയിറച്ചിയും നൽകിയിരുന്നത്. ചില സമയങ്ങളിൽ കുട്ടികളെ അമ്മ നൈലയുടെ സമീപത്തെത്തിക്കും.എന്നാൽ നിലവിൽ ഇവരെ അമ്മയ്ക്ക് സമീപമുള്ള മറ്റൊരു കൂട്ടിലാണ്.

ഇപ്പോഴും സൂര്യയേയും സിംബയേയും മൃഗശാല അധികൃതരുടെയും കീപ്പർമാരുടെയും നിരീക്ഷണത്തിലാണ്. സിംഹ കുട്ടികൾ അധികൃതരുമായി കളിക്കുമ്പോൾ അവയുടെ മൂർച്ചയേറിയ പല്ലുകൾ കൊണ്ട് പോറലുകൾ ഉണ്ടകുമെന്ന സാദ്ധ്യതയുള്ളതിനാൽ അധികൃതർക്ക് അടുത്ത് ഇടപ്പെടുന്നതിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL