SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

മുറിഞ്ഞപാലത്തെ റോഡും മുറിഞ്ഞുതന്നെ

road

തിരുവനന്തപുരം: മുറിഞ്ഞപാലം എന്ന സ്ഥലപ്പേര് പോലെതന്നെയാണ് ഇവിടുത്തെ റോഡിന്റെയും അവസ്ഥ. റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥ. ചുരുക്കത്തിൽ മുറിഞ്ഞ റോഡ് എന്ന് തന്നെ പറയാം. മുറിഞ്ഞപാലം ജംഗ്ഷൻ മുതൽ കുമാരപുരം വരെ മീറ്ററുകളോളം റോഡ് മുഴുവനായി പൊളിഞ്ഞു. ചിലയിടങ്ങളിൽ കുഴിയുമുണ്ട്. ജി.ജി ആശുപത്രിയ്ക്ക് സമീപം വലിയ ഗർത്തം തന്നെയുണ്ട്. നഗരത്തിൽ നിന്ന് രണ്ടര കിലോ മീറ്റർ വ്യത്യാസത്തിലും മെഡിക്കൽ കോളേജിനടുത്തുമുള്ള ഈ വഴി ദിനംപ്രതി നിരവധിയാളുകളാണ് യാത്ര ചെയ്യുന്നത്. മെഡിക്കൽ കോളേജിലേക്കുള്ള രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുകളും ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. ഈ റോഡിലൂടെ വാഹനങ്ങൾ മുന്നോട്ടുകൊണ്ട് പോകുകയെന്നത് ശ്രമകരമാണ്. കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്ന യാത്രക്കാരുടെ എണ്ണത്തിലും കുറവില്ല.

 തിരിഞ്ഞുനോക്കാതെ അധികൃതർ
മാസങ്ങളായി പൊളിഞ്ഞുകിടക്കുന്ന ഈ റോഡ് ശരിയാക്കാൻ യാതൊരുവിധത്തിലുള്ള നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് നാട്ടുകാർആരോപിക്കുന്നു. റോഡപകടങ്ങൾ പതിവാകുന്ന ഇക്കാലത്ത്, ജനങ്ങളോട് കാണിക്കുന്ന തികഞ്ഞ അശ്രദ്ധയാണ് ഇവിടെയുള്ളത്. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് ഇത് വഴിവയ്ക്കുമെന്നും അപകടം ഉണ്ടായതിന് ശേഷം പരിഹാരം കാണുകയല്ല വേണ്ടതെന്നുമാണ് യാത്രക്കാരുടെ പക്ഷം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL