SignIn
Kerala Kaumudi Online
Saturday, 12 September 2026 1.43 AM IST

വർക്കലയിൽ ഒഴിയാതെ ഗതാഗതക്കുരുക്ക്

maithanam-jn

ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന്

വർക്കല: ജില്ലയിലെ പ്രധാന തീർത്ഥാടന,ടൂറിസ്റ്റ് കേന്ദ്രമായ വർക്കലയിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.വർക്കല മൈതാനം അടക്കം തിരക്കേറിയ ഇടങ്ങളിലാണ് സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തത്.

ട്രാഫിക് നിയന്ത്രിക്കാൻ സ്ഥിരം സംവിധാനമില്ലാത്തതിനാൽ വർക്കല പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നിരവധി അപകട മരണങ്ങളാണ് സംഭവിച്ചത്.

ജോലിഭാരത്താൽ ബുദ്ധിമുട്ടുന്ന പൊലീസിന് ട്രാഫിക് ജോലികൾ പൂർണമായും ഏറ്റെടുക്കാനും കഴിയില്ല.

മൈതാനം ജംഗ്ഷന് ചുറ്റുമുള്ള റോഡിൽ ഒരുവശത്തും മാത്രം പാർക്കിംഗ് അനുമതിച്ചാൽ തന്നെ അപകടങ്ങൾ ഒഴിവാക്കാമെന്നാണ് വിലയിരുത്തൽ. അപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ ടൗണിൽ പ്രധാന റോഡുകളിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നാണ് കച്ചവടക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

ഒരു വർഷത്തിനുള്ളിൽ നടന്നത്

7 മരണം

192 വാഹനാപകടങ്ങൾ

വാഹനാപകടങ്ങളിൽ നിരവധിപേർ ഗുരുതരാവസ്ഥയിലും മറ്റു ചിലർ നിത്യ രോഗികളുമായി

സിഗ്നൽ ലൈറ്റുകളില്ലാത്തത്

വർക്കലയിലെ പ്രധാന ജംഗ്ഷനുകളായ മൈതാനം,പുത്തൻചന്ത,മരക്കടമുക്ക്,പാലച്ചിറ,റെയിൽവേ സ്റ്റേഷൻ,വർക്കല ക്ഷേത്രം,പുന്നമൂട്,നടയറ,വട്ടപ്ളാമൂട്,മട്ട് ജംഗ്ഷൻ,ആയുർവേദ ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിൽ ഒരിടത്ത് പോലും സിഗ്നൽ ലൈറ്റുകളില്ല.

റോഡുകളിൽ പലസ്ഥലങ്ങളിലും സീബ്രാ ലൈനുകൾ ഉണ്ടെങ്കിലും കാൽനട യാത്രക്കാർ അത് മുറിച്ചുകടക്കുമ്പോൾ പോലും അപകടങ്ങളുണ്ടായിട്ടുണ്ട്.വാഹനപ്പെരുപ്പം കാരണം റോഡിന്റെ ഇരു വശങ്ങളിലുള്ള പാർക്കിംഗ് കാരണം കാൽനട യാത്രക്കാരും ദുരിതത്തിലാണ്.

വർക്കല പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ വാഹനാപകടങ്ങൾ കുറയ്ക്കാൻ ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തണം.

ആർ.സുലോചനൻ,പ്രസിഡന്റ് നേതാജി

റസിഡന്റ്സ് അസോസിയേഷൻ, വർക്കല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL