
മലയിൻകീഴ്: മാതാപിതാക്കളുടെ നാലാം വിവാഹ വാർഷിക ദിനത്തിൽ അന്നയെന്ന ഒരുവയസുകാരി ഇവാനയുടെ അരും കൊല, അതും അമ്മ ക്രിസ്റ്റി കൈകളാൽ കഴുത്തറുത്ത്. ഇവാനയുടെ അച്ഛൻ അഭിജിത്തിന്റെ വീടാണ് വിളവൂർക്കലിലേത്. ഇവർക്കൊപ്പം അഭിജിത്തിന്റെ അച്ഛൻ കുഞ്ഞുമോനും അമ്മ ഗേളി ബന്ധുക്കളായ നേശമ്മ, ജസീന്ത എന്നിവരാണ് താമസം.
ചോരവാർന്ന നിലയിൽ ഇവാനയെ കണ്ട നേശമ്മയും ജസീന്തയും നിലവിളിച്ചതോടെയാണ് പരിസാരവാസികൾ വിവരമറിയുന്നത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും കാര്യങ്ങൾ ചോദിച്ചറിയുമ്പോഴും കുറ്റം ചെയ്തതിന്റെ യാതൊരു ഭാവവും ക്രിസ്റ്റിയിലില്ലായിരുന്നു. ഒടുവിൽ പൊലീസ് ക്രിസ്റ്റിയെ സ്റ്റേഷനിലേക്ക് മാറ്റുമ്പോൾ ക്രിസ്റ്റിയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തുടർന്ന് ഏറെ പാടുപെട്ടാണ് മലയിൻകീഴ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
അതേസമയം, അരുംകൊലയുടെ വാർത്ത പരന്നതോടെ വീടും പരിസരവും നാട്ടുകാരെ കൊണ്ട് നിറഞ്ഞു. ഓടിക്കൂടിയവരിൽ സങ്കടം നിറഞ്ഞ് വാക്കുകൾ മുറിഞ്ഞിരുന്നു. അവൾ എന്തിനാണ് ഈ കാെല ചെയ്തത്, ഇവളെ വെറുതെ വിടരുത് തുടങ്ങി നാട്ടുകാരുടെ പ്രതിഷേധം ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |