SignIn
Kerala Kaumudi Online
Monday, 14 September 2026 2.24 AM IST

വാട്ടർടാങ്കിന്റെ പണി പൂർത്തിയായിട്ടും നടപ്പിലാകാതെ കുടിവെള്ള പദ്ധതി

hi

വെമ്പായം: ഞാണ്ടൂർക്കോണം വാർഡിലെ കൊടിക്കുന്ന് പ്രദേശത്ത് ആറ് വർഷം മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതിക്കായി വാട്ടർടാങ്ക് വരെ നിർമ്മിച്ചിട്ടും കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കുടിവെള്ള വിതരണത്തിനുള്ള പൈപ്പിടലും പൂർത്തിയായി. എന്നിട്ടും കൊടിക്കുന്നിലെ ടാങ്കിൽ വെള്ളമെത്തിയിട്ടില്ല. താരതമ്യേനെ ഉയർന്ന പ്രദേശമായതിനാൽ ഇവിടങ്ങളിലെ കിണറുകളിൽ ചെറിയ വേനലായാൽ പോലും വെള്ളം കിട്ടില്ല.

വേനൽ സമയങ്ങളിൽ പണം കൊടുത്ത് വെള്ളം വാങ്ങേണ്ട നിവർത്തികേടിലാണ് പ്രദേശവാസികൾ. 2021ൽ കൊടിക്കുന്ന് കുടിവെള്ള പദ്ധതിയ്ക്കായി വാട്ടർ ടാങ്കിന്റെ നിർമാണ ഉദ്ഘാടനം നടത്തിയത്. ആദ്യഘട്ടത്തിൽ 10 കോടിരൂപ പദ്ധതിയ്ക്കായ് അനുവദിച്ചിരുന്നു. 3.40ലക്ഷം ലിറ്റർ വെള്ളം വഹിക്കുന്ന തരത്തിലാണ് വാട്ടർ ടാങ്കിന്റെ നിർമ്മാണം.

 എങ്ങുമെത്താതെ പദ്ധതി

ഞാണ്ടൂർക്കോണം പുതുകുന്ന് വാട്ടർ ടാങ്കിൽ നിന്ന് കൊടിക്കുന്ന് വാട്ടർ ടാങ്കിൽ വെള്ളമെത്തിച്ച് പ്രദേശത്തെ 10 കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ കുടിവെള്ളം എത്തിക്കാനായിരുന്നു പദ്ധതി. നിർമാണം തുടങ്ങിയതുമുതൽ കാരാറുകാരുടെ അനാസ്ഥകാരണം നിർമാണം വൈകിയെന്നാണ് ആക്ഷേപം. നിലവിൽ വാട്ടർ ടാങ്കിന്റെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ജലം എത്തിക്കുന്നതും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ ഏങ്ങുമെത്തിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL