
പാലോട്: നന്ദിയോട് മുളമൂട് തോടരികത്ത് വീട്ടിൽ ഷീജ (48ഉഷ)യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 10നാണ് ഷീജയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
പ്രദേശവാസികളായ നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കടമായി ഷീജ വാങ്ങിയിരുന്നു. ഈ തുക സ്വന്തം വീടിനായി പോലും ചെലവഴിക്കാതെ എന്ത് ചെയ്തുവെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആവശ്യം. നന്ദിയോട് ജംഗ്ഷന് സമീപത്തായി ചെറിയ ഒരു കട നടത്തിവരികയായിരുന്നു ഉഷ. എന്നാൽ ആത്മഹത്യ ചെയ്തത് സമീപത്ത് തന്നെയുള്ള ആലംപാറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസ് ഓഫീസിലാണ് എന്നതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. ആശുപത്രി ആവശ്യത്തിനായി ലോണെടുത്തതും നിരവധി പേരുടെ സ്വർണാഭരണങ്ങൾ പണയം വെച്ചുമൊക്കെയാണ് പലരും പൈസ നൽകിയത്. പൈസ കടമായി വാങ്ങുമ്പോൾ ഡയറിയിൽ ഈ വിവരം എഴുതി രേഖപ്പെടുത്തുന്ന പതിവ് ഉഷയ്ക്ക് ഉണ്ടായിരുന്നു. ആത്മഹത്യ വിവരം അറിഞ്ഞതിന് ശേഷം ഈ ഡയറി ആരോ എടുത്തു മാറ്റിയെന്നും ആരോപണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |