SignIn
Kerala Kaumudi Online
Thursday, 17 September 2026 2.51 AM IST

കാരേറ്റിന് വികസനം അകലെ

karete

കിളിമാനൂർ: സംസ്ഥാനപാതയിലെ പ്രധാന ജംഗ്ഷനായ കാരേറ്റിന്റെ വികസനം സ്വപ്നം മാത്രം.കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾക്ക് സ്റ്റോപ്പുള്ള ഇവിടെ ഒരു ബസ് കാത്തിരിപ്പുകേന്ദ്രം പോലുമില്ല.മഴയത്തും വെയിലത്തും കടത്തിണ്ണയിൽ നിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.

മഴ പെയ്താൽ കാരേറ്റ് മുതൽ വാമനപുരം പാലം വരെ വെള്ളം കയറും.ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ഓടകൾ നോക്കുകുത്തിയായതോടെയാണ് മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത്.റോഡരികിലെ കടകളിലേക്കും വെള്ളം കയറും.

പൊലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാരേറ്റ് ജംഗ്ഷൻ മുതൽ സമീപത്തെ പെട്രോൾ പമ്പ് വരെ റോഡിന് ഇരുവശത്തുമായി ബൈക്കുകൾ പാർക്ക് ചെയ്യുന്നതോടെ അപകടവും വർദ്ധിക്കുകയാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

നഗരൂർ,കല്ലറ,കിളിമാനൂർ,വെഞ്ഞാറമൂട് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് കാരേറ്റ് ജംഗ്ഷൻ

രാത്രിയിൽ ഇവിടെ വെളിച്ചവുമില്ല

 ആവശ്യങ്ങൾ

1) അശാസ്ത്രീയമായ ഓട നിർമ്മാണം ഒഴിവാക്കി മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം

2) ഓടകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം

3) ഓടകളിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കണം

4) അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കണം

5) സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL