വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ വീണ്ടും കാട്ടാനകളുടെ ശല്യം. കല്ലാർ,മൊട്ടമൂട്,ആറാനക്കുഴി മേഖലകളിലാണ് ആനശല്യം രൂക്ഷമാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ മൊട്ടമൂടിന് സമീപമുണ്ടായിരുന്ന വനസംരക്ഷണസമിതി സമിതിയുടെ ഓഫീസ് ഷെഡ് കാട്ടാനകൾ തകർത്തു. ഒരാഴ്ച മുൻപ് ഇവിടെ നിർമ്മിച്ചിരുന്ന ഷെഡ് ആനകൾ തകർത്തിരുന്നു. പകരം നിർമ്മിച്ച ഷെഡാണ് വീണ്ടും നശിപ്പിച്ചത്. ആനശല്യംമൂലം ആദിവാസികൾക്കുൾപ്പെടെ പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയാണ്.
രണ്ടാഴ്ചമുൻപ് കല്ലാർ മൊട്ടമൂട്ടിൽ നിന്നും സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിയേയും പിതാവിനേയും വഴിമദ്ധ്യേ ഒറ്റയാൻ ആക്രമിച്ചിരുന്നു. ഇരുവരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിട്ട് രണ്ട് മാസമാകുന്നു.വനപാലകരെത്തി ആനകളെ തുരത്തി കാട്ടിനുള്ളിലേക്ക് വിട്ടാലും വീണ്ടുമെത്തും. കാട്ടനയ്ക്ക് പുറമേ മേഖലയിൽ കാട്ടുപോത്ത്,പുലി,കരടി,പന്നി എന്നിവയുടെ ശല്യവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |