SignIn
Kerala Kaumudi Online
Saturday, 03 October 2026 2.09 AM IST

വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന് പുതിയ ജീപ്പ് വേണം

jeepp

വിതുര: പൊൻമുടി മലയടിവാരത്ത് പരിമിതികൾക്ക് നടുവിൽ പ്രവർത്തിക്കുന്ന വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന് പുതിയ ജീപ്പുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ സ്റ്റേഷനിൽ അടിക്കടി കേടാകുന്ന കാലപ്പഴക്കമെത്തിയ ഒരുജീപ്പ് മാത്രമാണുള്ളത്. തുറന്ന ജീപ്പായതിനാൽ പിടികൂടുന്ന പ്രതികൾ ചാടിപ്പോകാനും സാദ്ധ്യതയേറയാണ്.നേരത്തേ സർക്കിൾ സ്റ്റേഷനായിരുന്നപ്പോൾ രണ്ട് ജീപ്പ് ഉണ്ടായിരുന്നു.ഇതിൽ ഒരെണ്ണം ഒരുമാസം മുൻപ് പിൻവലിച്ചു. തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ രണ്ട് ജീപ്പുണ്ട്.

സ്റ്റേഷനിലേക്കുള്ള റോഡും തകർന്ന് തരിപ്പണമായി കിടക്കുകയാണ്. നിരന്തരം ആഭ്യന്തരപ്രശ്നങ്ങളും അപകടങ്ങളും അരങ്ങേറുന്ന വിതുര മേഖലയിലെ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

വഴിയിലാകുന്ന പൊലീസ് ജീപ്പ്

അടുത്തിടെയായി മേഖലയിൽ ലഹരിമാഫിയാസംഘങ്ങളും തലപൊക്കിയിട്ടുണ്ട്. പൊൻമുടി ഉൾപ്പടെ അനവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ വിതുര പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ വന്നുപോകുന്നത്. ഇവർക്ക് സുരക്ഷ ഒരുക്കണമെങ്കിലും ജീപ്പ് അത്യാവശ്യമാണ്. വിതുര സ്റ്റേഷന് ഉടൻ പുതിയ ജീപ്പ് അനുവദിക്കുമെന്നാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്. നേരത്തേ പുതിയ ജീപ്പ് അനുവദിക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും നടന്നില്ല. ജീപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷനും മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കേരളകൗമുദിയും ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL