SignIn
Kerala Kaumudi Online
Sunday, 25 October 2026 7.39 AM IST

ഭക്ഷണവിതരണത്തിൽ ശ്രദ്ധ കൂടിയേ തീരു...

തിരുവനന്തപുരം: ശ്രദ്ധയോടെയും വൃത്തിയോടെയും ചെയ്യേണ്ട ജോലിയാണ് ഭക്ഷണവിതരണം. എന്നാൽ ഒട്ടുമിക്ക തട്ടുകടകളിലും റെസ്റ്റോറന്റികളിലുമൊന്നും ഇത് കാണാനാകില്ല.

ചായയ്ക്കുള്ള വെള്ളം തിളപ്പിക്കുന്ന സമോവറിന് സമീപം മണിക്കൂറുകളോളം ചൂടേറ്റ് നിൽക്കുന്ന ചായ മേക്കേഴ്‌സ് മുതൽ പെറോട്ട അടിക്കുന്ന പെറോട്ട മേക്കേഴ്‌സ് വരെ വൃത്തിയിൽ പിന്നിലാണ്. വിയർപ്പിൽ കുളിച്ചുനിൽകുന്ന ഇവർ ഇടയ്‌ക്ക് ഒരിക്കൽ പോലും കയ്യോ മുഖമോ കഴുകാറേയില്ല. ജലദോഷവും തുമ്മലുമുള്ള ജീവനക്കാർ വൃത്തിയോടെയല്ല ആഹാരം നൽകുന്നതെന്ന പരാതിയും വ്യാപകമാണ്.

ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണമെന്നും അതിനുശേഷം ഗ്ളൗസ് ധരിച്ചു മാത്രമേ ഭക്ഷണ സാധനങ്ങൾ എടുത്തുനൽകാൻ പാടുള്ളൂവെന്നും നിർദ്ദേശമൊന്നും പാലിക്കപ്പെടുന്നില്ല.

ജലജന്യ രോഗങ്ങൾ പകരുന്നു

തിളപ്പിച്ച വെള്ളമോ മിനറൽ വാട്ടറോ മാത്രമാണ് കുടിക്കാൻ നൽകേണ്ടതെങ്കിലും യാതൊരു സുരക്ഷിതത്വവുമില്ലാത്ത വെള്ളമാണ് പലയിടത്തും നൽകുന്നത്. ഇത്തരം വെള്ളം കുടിക്കുന്നതിലൂടെയാണ് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടുന്നത്. കൈകഴുകാൻ വയ്‌ക്കുന്ന വെള്ളത്തിന്റെ ശുചിത്വക്കുറവ് കാരണം രോഗങ്ങൾ പടരുന്നതും പതിവാണ്.

അടുക്കളത്തൊഴിലാളികൾ മുതൽ സപ്ലൈയർമാർ വരെ ശുചിത്വം പാലിക്കണം. പാത്രം കഴുകാനും കൈകഴുകാനും നൽകുന്ന വെള്ളം അണുവിമുക്തമാകണം. അന്യസംസ്ഥാന തൊഴിലാളികളാണ് പലപ്പോഴും വ്യക്തി ശുചിത്വത്തിൽ പിന്നിൽ. ഇക്കാര്യത്തിൽ ഹോട്ടലുടമകൾ ജാഗ്രത പാലിക്കണം.

-ഡോ.എബ്രഹാം വർഗീസ്,​ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ്


കൺമുന്നിൽ ചൂടോടെ തയ്യാറാക്കി നൽകുന്ന ഭക്ഷണമാണെന്നതായിരുന്നു തട്ടുകട ഭക്ഷണത്തിന്റെ ആകർഷണം.

എന്നാലിപ്പോൾ വൃത്തിയില്ലായ്മയുടെ അനുഭവങ്ങളാണ് തട്ടുകടകളിൽ നിന്ന് കേൾക്കുന്നത്.

-ജെ.എസ്. ഗായത്രിദേവി,​വട്ടിയൂർക്കാവ്


ഹോട്ടലുകളായാലും തട്ടുകടകളായാലും തിരക്ക് കൂടുംതോറും വൃത്തിയുടെ കാര്യത്തിൽ ഒരുപോലെ പിന്നിലാണ്.
തുറന്നു വച്ചിരിക്കുന്ന ഭക്ഷണത്തിൽ ഈച്ച ഓടിനടന്നാലും കടക്കാർ ശ്രദ്ധിക്കാറേയില്ല.

-ടി.രതീഷ്,​കവടിയാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL