SignIn
Kerala Kaumudi Online
Sunday, 25 October 2026 7.39 AM IST

മദ്യപിച്ച് വാഹനമോടിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ, ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം നഗരത്തിൽ സ്കൂൾ ബസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ച് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചതിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ ഫോർട്ട് പൊലീസ് പിടികൂടി. ഫോർട്ട് സ്റ്റേഷനിലെ എ.എസ്.ഐ മനോജ്,എസ്.സി.പി.ഒ അജീഷ് ജോഷി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ്, സ്കൂൾ ബസിലെ ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയത്.ഡ്രൈവറെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചതായി മെഡിക്കൽ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.ഇയാളുടെ ലൈസൻസ് അടിയന്തരമായി റദ്ദ് ചെയ്യുന്നതിനുള്ള നിയമനടപടികൾ പൊലീസ് ആരംഭിച്ചതായി ഫോർട്ട് സി.ഐ ആർ.എസ്.ശ്രീകാന്ത് അറിയിച്ചു.കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അരുൾ.ആർ.ബി.കൃഷ്ണ പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL