SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.37 AM IST

ഇഴഞ്ഞിഴഞ്ഞ് നെയ്യാറ്റിൻകര കുടിവെള്ള പദ്ധതി

888

നെയ്യാറ്റിൻകര: അന്തരിച്ച മുൻ മന്ത്രി വി.ജെ. തങ്കപ്പൻ 1979-84 ൽ നെയ്യാറ്റിൻകര മുനിസിപ്പൽ ചെയ‌‌‌ർമാനായിരിക്കെ നടപ്പാക്കിയ കുടിവെള്ള പദ്ധതി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും പഴയ പടി തന്നെ. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്കും തൊട്ടടുത്തുള്ള അതിയന്നൂ‌‌‌‌‌ർ ഗ്രാമപഞ്ചായത്തിലും കുടിവെള്ളമെത്തിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. എന്നാൽ കുമിളി പദ്ധതി വന്നതോടെ അതിയന്നൂരിലെ ഒരു ഭാഗത്ത് അവിടെ നിന്നും ജലം ലഭ്യമായി തുടങ്ങി.

അതിന് ശേഷം 2023 ഡിസംബറിൽ നെയ്യാറ്റിൻകരയിൽ നിർമ്മാണോദ്ഘാടനം നടത്തിയ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു. പദ്ധതി തുടങ്ങി മൂന്ന് വർഷം പിന്നിടുമ്പോഴും ശുദ്ധീകരണശാലയുടെയും നെയ്യാറിലെ തടയണയുടെയും നിർമ്മാണം ഇതുവരെ ആരംഭിക്കാനായിട്ടില്ല.

കിഫ്ബി ഫണ്ടിൽ നിന്നും 19.63കോടിരൂപ ചെലവിട്ടാണ് പുതിയ നഗര കുടിവെള്ള പദ്ധതിക്ക്‌ തുടക്കം കുറിച്ചത്.

ജലത്തിലെ മാലിന്യഖരപദാ‌ർത്ഥങ്ങളെ വേർ‌ തിരിക്കുന്ന ഇൻക്ലൈൻഡ് പ്ലേറ്റ് സെറ്റ്‌ലർ എന്ന സാങ്കേതികവിദ്യയിലൂടെ കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് മൂന്ന് വർഷമായിട്ടും എങ്ങുമെത്താതെ തുടരുന്നത്.

പഴയ പമ്പ് ഹൗസ് പൊളിച്ച് പുതിയ ഫിൽറ്റർഹൗസ്

നെയ്യാറിലെ കുരവണിക്കടവിൽ തടയണ നിർമ്മിച്ച് ഇതിന് സമീപത്തായി കിണറും പമ്പ് ഹൗസും നിർമ്മിച്ച് വെള്ളം ജല അതോറിട്ടിയുടെ ഡിവിഷണൽ ഓഫീസ് വളപ്പിലെ ശുദ്ധീകരണശാലയിലെത്തിച്ച് വിതരണം നടത്തുന്നതാണ് പദ്ധതി. 7.7ലക്ഷം ലിറ്ററിന്റെ സംഭരണശേഷിയുള്ള ഭൂഗർഭജലസംഭരണിയുടെയും ശുദ്ധീകരിച്ച ജലം വിതരണം ചെയ്യാനുള്ള പമ്പ് ഹൗസിന്റെയും ലാമെല്ല ക്ലാരിഫയറിന്റെയും എയറേറ്ററിന്റെയും നിർമ്മാണമാണ് പൂർത്തീകരിക്കാനായത്. നിലവിലെ നഗര കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് പൊളിച്ചാണ് പുതിയ ഫിൽറ്റർഹൗസ് നി‌‌ർമ്മിക്കുന്നത്.

കിണർ നിർമ്മാണം ആരംഭിച്ചു

നെയ്യാറിലെ കുരവണിക്കടവിൽ നിലവിലെ പമ്പ് ഹൗസിനു സമീപത്തായാണ് പുതിയ പമ്പ് ഹൗസും കിണറും നിർമ്മിക്കുന്നത്. കിണറിന്റെ നിർമ്മാണം ആരംഭിച്ചു. കിണർ നിർമ്മാണം പൂർത്തീകരിച്ചാലെ പമ്പ് ഹൗസ് നിർമ്മിക്കാൻ കഴിയൂ.

കിണറിനും പമ്പ് ഹൗസിനും തടയണ നിർമ്മിക്കാനുമായി 10.10കോടി രൂപയാണ് പ്രത്യേകമായി അനുവദിച്ചത്.

തടയണ നിർമ്മാണം ആരംഭിക്കാൻ ജലസേചന വകുപ്പിനായിട്ടില്ല.

പഴയ 8.8ലക്ഷം ലിറ്ററിന്റെ ഓവർഹെഡ് ടാങ്ക് മാറ്റി പകരം 18 എം.എൽ.ഡി.യുടെ ഓവർഹെഡ് ടാങ്ക് നിർമ്മിക്കണം. എന്നാൽ ഇതുവരെ ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL