SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.37 AM IST

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ

1

പേരൂർക്കട: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞ പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി. കന്യാകുമാരി സ്വദേശി എഡ്വിൻ ജോസാണ് (36) അറസ്റ്റിലായത്. കുഴിത്തുറയിൽ പ്രതി താമസിച്ചിരുന്ന വീടുവളഞ്ഞ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.

തിരുവനന്തപുരം ജി.ആർ.പി റെയിൽവേയിലെ എസ്.ഐ ബാലു ബി.നായരുടെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ മനു,സി.പി.ഒമാരായ വിജി,സരിൻ സെബാസ്റ്റ്യൻ,അഖിൽ ബി.ഷാജി,പാറശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ വിപിൽ രാജ്,രെജിത്,ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്യൂറോ ഹെഡ് കോൺസ്റ്റബിൾ ജോസ് എന്നിവരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇയാൾക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി മുപ്പതോളം കേസുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL