SignIn
Kerala Kaumudi Online
Friday, 23 October 2026 2.34 AM IST

വെള്ളറട ബിവറേജ് ഔട്ട്ലൈറ്റിൽ നിന്ന് വിദേശ മദ്യം മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

vld-1

വെള്ളറട: വെള്ളറട ബിവറേജ് ഔട്ട്ലൈറ്റിൽ നിന്ന് വിദേശ മദ്യം മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. മാരായമുട്ടം കാക്കണം പെരുംകുന്നം തെക്കേക്കര പുത്തൻവീട്ടിൽ അജയകുമാർ (40),അമരവിള നടൂർകൊല്ല കൽകുളങ്ങര ദാസ് ഭവനിൽ എബിൻദാസ് (31)​ എന്നിവരെയാണ് വെള്ളറട സി.ഐ ശ്രീകുമാർ,​എസ്.ഐ മനോജ്,സി.പി.ഒമാരായ ദീപു,​ക്രിസ്റ്റഫർ,​അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. ഇക്കഴിഞ്ഞ 19ന് വൈകിട്ട് 4ന് വെള്ളറടയിലെ ഔട്ട്‌ലൈറ്റിൽ മദ്യം വാങ്ങാനെത്തിയതായിരുന്നു പ്രതികൾ.ഇതിനിടയിൽ ലോറിയിലെത്തിയ വിദേശ മദ്യം ഷോപ്പിലേക്ക് കയറ്റുന്നതിനുവേണ്ടി ഷോപ്പിന് മുന്നിൽ ഇറക്കിവച്ചിരുന്നു. മദ്യം വാങ്ങി തിരിച്ചിറങ്ങിയ പ്രതികൾ,അരലിറ്ററിന്റെ 18 കുപ്പിയടങ്ങുന്ന ഒരു കാർട്ടൂൺ മദ്യം മോഷ്ടിച്ച് സ്കൂട്ടിയിൽ കടത്തുകയായിരുന്നു.

രാത്രിയിൽ ജീവനക്കാർ കണക്ക് നോക്കിയപ്പോഴാണ് ഒരു പെട്ടി മദ്യം കാണാനില്ലെന്ന വിവരം മനസിലാക്കിയത്.തുടർന്ന് വെള്ളറട പൊലീസിൽ പരാതി നൽകി.കേസെടുത്ത് പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽ പ്രതികൾ മദ്യവുമായി പോകുന്നത് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഇന്നലെ പിടിയിലായത്.പൊലീസ് എത്തുമ്പോൾ ഇരുവരും വീടിനു സമീപമുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL