SignIn
Kerala Kaumudi Online
Friday, 23 October 2026 7.57 AM IST

വെള്ളനാട് കരിമ്പുലി; വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

forest

കാട്ടാക്കട: വെള്ളനാട് കുളക്കോട് പ്രദേശത്ത് കരിമ്പുലിയെ കണ്ടുവെന്ന് നാട്ടുകാർ ഉറപ്പിച്ച് പറഞ്ഞതിനെ തുടർന്ന് ബുധനാഴ്ച രാത്രിയോടെ പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.പരുത്തിപ്പള്ളി സെക്ഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അഭിലാഷിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജി.എസ്.റോഷ്നി, ജ്യോതിമോൾ എന്നിവരെത്തിയാണ് ക്യാമറ സ്ഥാപിച്ചത്.പുലിയെ കണ്ടുവെന്ന് പറയപ്പെടുന്ന അഞ്ചേക്കറോളം കാടുമൂടികിടക്കുന്ന സ്വകാര്യ ഭൂമിക്ക് എതിർവശത്തുള്ള വീടിന്റെ ജനാലയിലാണ് ക്യാമറ സ്ഥാപിച്ചത്. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന് ലഭിക്കും.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫോറസ്റ്റ് ആർ.ആർ.ടി അംഗങ്ങൾ തെരച്ചിൽ നടത്തിയെങ്കിലും കരിമ്പുലിയുടെ കാൽപ്പാടുകളൊന്നും കണ്ടെത്താനായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL