SignIn
Kerala Kaumudi Online
Sunday, 27 September 2026 5.30 PM IST

317 പേർക്കുകൂടി കൊവിഡ്

covid-19

തിരുവനന്തപുരം:ജില്ലയിൽ 317 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.ഏഴ് മരണങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.ആഗസ്റ്റ് 29ന് മരണമടഞ്ഞ കോവളം സ്വദേശി ലോചനൻ (93),പുല്ലുവിള സ്വദേശി കൃഷ്ണൻ ആശാരി (86), ആഗസ്റ്റ് 28ന് മരിച്ച പൂവാർ സ്വദേശി രാജേന്ദ്രൻ (52),പൂജപ്പുര സ്വദേശി ബിജുകുമാർ (45),ധനുവച്ചപുരം സ്വദേശി സിബി (29),ആഗസ്റ്റ് 27ന് മരണമടഞ്ഞ ചെന്നിലോട് സ്വദേശിനി ശാന്ത (75),ആഗസ്റ്റ് 26ന് മരിച്ച മണലിൽ സ്വദേശിനി നിർമല (60) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ 273 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 26 പേരുടെ ഉറവിടം കണ്ടെത്താനായില്ല. രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ ഒൻപത് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 15 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 343 പേർ രോഗമുക്തി നേടി.പേരൂർക്കട,മൈലക്കര, പേരയത്തുപാറ, മണക്കാട്, പൂജപ്പുര, വട്ടിയൂർക്കാവ്, നെടുങ്ങോട്, കള്ളിക്കാട്, പുത്തൻപള്ളി എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്തത്.പുതുതായി 1409 പേർ കൂടി രോഗനിരീക്ഷണത്തിലായി. 1584 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.ജില്ലയിലെ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 357പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 463 പേരെ ഡിസ്ചാർജ് ചെയ്തു.


 നിരീക്ഷണത്തിലുള്ളവർ 21,551

 വീടുകളിൽ 17,358

 ആശുപത്രികളിൽ 3,581

 കൊവിഡ് കെയർ സെന്ററുകളിൽ 612

 പുതുതായി നിരീക്ഷണത്തിലായവർ 1,409

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL