SignIn
Kerala Kaumudi Online
Friday, 18 September 2026 8.31 AM IST

ഇന്നും നാളെയും കർശന പൊലീസ് പരിശോധന

g

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സർക്കാർ
ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നും നാളെയും സിറ്റി പൊലീസിന്റെ പരിധിയിൽപ്പെടുന്ന പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണവും പരിശോധനയും കർശനമാക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഡോ.വൈഭവ് സക്‌സേന അറിയിച്ചു.നഗരത്തിലെ എല്ലായിടത്തും പൊലീസ് നിരീക്ഷണമുണ്ടായിരിക്കും. കെ.9 സ്വകാഡ്,ഫ്ളയിംഗ് സ്വകാഡ്,ഹൈവേ പട്രോൾ,ബൈപ്പാസ് ബീക്കൺസ് എന്നീ വിഭാഗങ്ങളും പരിശോധനയ്ക്കുണ്ടാകും. അത്യാവശ്യ കാര്യങ്ങൾക്കും മറ്റും പുറത്തിറങ്ങുന്നവർ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലമോ അല്ലെങ്കിൽ മറ്റ് പോകുന്ന ആവശ്യവുമായി ബന്ധപ്പെട്ട രേഖകളോ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കണം.കഴക്കൂട്ടം വെട്ടുറോഡ്,കോവളം ബൈപ്പാസ്,പേരൂർക്കട എന്നീ നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലും കർശന പരിശോധനയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL