SignIn
Kerala Kaumudi Online
Thursday, 17 September 2026 2.59 PM IST

1082 പേർക്ക് കൊവിഡ്, രോഗമുക്തി 1169 പേർക്ക്

sssss

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1082 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1169 പേർ രോഗമുക്തരായി. 8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10951 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 985 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാൾ ആരോഗ്യപ്രവർത്തകനാണ്. പുതുതായി 2178 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2121 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32828 ആയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL