SignIn
Kerala Kaumudi Online
Thursday, 17 September 2026 12.13 PM IST

മലയോര മേഖലയിലെ വികസനത്തിനായി ആരംഭിച്ച ടൂറിസം പദ്ധതി പാതി വഴിയിൽ

vld-1

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ വികസനത്തിനായി വിഭാവനം ചെയ്ത ചിറത്തലയ്ക്കൽ കുളത്തിലെ ടൂറിസം പദ്ധതിയും അവതാളത്തിൽ. ഇതോടെ ഗ്രാമപഞ്ചായത്ത് നടപ്പാലക്കിയ രണ്ട് പദ്ധതികളും പാതിവഴിയിലായ മട്ടാണ്. ചിറത്തലയ്ക്കൽ കുളം നവീകരിച്ച് അവിടെ ഫെഡൽ ബോട്ട് സവാരി ഏർപ്പെടുത്താനും ടൂറിസ്റ്റുകളെ ആകർഷിക്കാനുമായാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി കുളത്തിന്റെ പൊട്ടിപ്പൊളിഞ്ഞ ഭിത്തികൾ കെട്ടി കുളത്തിലെ ചെളി കോരിമാറ്റി വെള്ളം നിറച്ച് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ കുളത്തിന്റെ മൂന്ന് വശങ്ങൾ കെട്ടി പകുതി ചെളി കോരിമാറ്റിയതല്ലാതെ ബാക്കിയൊന്നും നടന്നില്ല. നിലവിൽ കുളത്തിൽ മത്സ്യകൃഷിയാണ് നടക്കുന്നത്. ഇതിനായി അനുവദിച്ച 35 ലക്ഷം രൂപയിൽ 27 ലക്ഷവും ചെലവായി. എന്നിട്ടും പദ്ധതി മാത്രം നടന്നില്ല. ഇപ്പോൾ കുളത്തിന്റെ സൈഡുകളിൽ മണ്ണിടിച്ച് ഗ്രാമപഞ്ചായത്ത് പച്ചതുരത്ത് പദ്ധതി നടപ്പിലാക്കി തുടങ്ങി. നാട്ടുകാർക്ക് ഏറെ പ്രതീക്ഷയും പഞ്ചായത്തിന് വരുമാനവും ലഭിക്കുന്നതുമായ പദ്ധതിക്ക് ഇനിയും ലക്ഷങ്ങൾ മുടക്കിയാൽ മാത്രമേ നടപ്പാക്കാൻ കഴിയുകയുള്ളു.

പ്ളാങ്കുടിക്കാവ് എക്കോ ടൂറിസം

ഗ്രാമപഞ്ചായത്തിൽ ടൂറിസം സാധ്യത കണക്കിലെടുത്ത് രണ്ടു പദ്ധതികളാണ് ആരംഭിച്ചത്. പ്ളാങ്കുടിക്കാവിലെ എക്കോ ടൂറിസം പദ്ധതിയും ചിറത്തലയ്ക്കൽ കുളത്തിലെ ഫെഡൽ ബോട്ട് സംവിധാനവും. എന്നാൽ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ പത്തുലക്ഷം രൂപ വകയിരുത്തി നിർമ്മാണം തുടങ്ങിയ എക്കോ ടൂറിസം പദ്ധതിയിൽ ടൂറിസ്റ്റുകൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ട നിർമ്മാണങ്ങൾ ആരംഭിച്ചു. എന്നാൽ പദ്ധതിക്കെതിരെ ചിലർ കോടതിയെ സമീപിച്ചതോടെ നിർമ്മാണം നിലച്ചു. പഞ്ചായത്ത് ഫണ്ടിൽ നിന്നും കരാ‌ർ കാരന് നൽകിയ പണം തിരികെ പിടിക്കാൻ പഞ്ചായത്ത് ഓഡിറ്റിംഗ് വിഭാഗം റിപ്പോർട്ട് ചെയ്തു. ഇതോടുകൂടി ഈ പദ്ധതിയും നിലച്ചു. പ്രകൃതി ഭംഗിഏറെ ആസ്വധിക്കാൻ ടൂറിസ്റ്റുകൾക്ക് കഴിയുന്ന പ്ളാങ്കുടിക്കാവ് എക്കോ ടൂറിസം ഇനി നടക്കുമോയെന്നുള്ള കാര്യത്തിൽ ഉറപ്പ് പറയാൻ കഴിയാത്ത അവസ്ഥയിലാണ്.

സഹായം അനിവാര്യം

സർക്കാർ വിചാരിച്ചാൽ മാത്രമേ പ്ളാങ്കുടിക്കാവ് പദ്ധതി യാഥാർത്ഥ്യമാക്കുവാൻ കഴിയുകയുള്ളു. പദ്ധതികൾ രണ്ടും പൂർത്തീകരിച്ചാൽ പഞ്ചായത്തിന് വരുമാനവും നിരവധിപേർക്ക് തൊഴിലും ടൂറിസ്റ്റുകളെ ആകർഷിക്കാനും കഴിയുമായിരുന്നു. ചിറത്തലയ്ക്കലിൽ ഫെഡൽ ബോട്ട് സംവിധാനം ഏർപ്പെടുത്താൻ ടൂറിസം ഡിപ്പാർട്ട്മെന്റും മറ്റ് സർക്കാർ ഏജൻസികളോ സഹായിച്ചാൽ എളുപ്പമാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ഇല്ലെങ്കിൽ ഒരു പദ്ധതിപോലും പൂർത്തീകരിച്ച് കാണാൻ കഴിയില്ലെന്ന് ഉറപ്പാണ്.

ചിറത്തലയ്ക്കൽ കുളത്തിന്റെ വിസ്തീർണം. 2 ഏക്കർ

കുളം നവീകരിക്കാൻ അനുവദിച്ചത്.... 35 ലക്ഷം

ചെലവായത്........ 27 ലക്ഷം

ആകെ നടന്നത്........

മൂന്ന് സൈഡ്‌വാൾ കെട്ടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL