SignIn
Kerala Kaumudi Online
Thursday, 10 September 2026 3.53 PM IST

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂജയെടുപ്പ് എഴുന്നളളത്ത്

2

തിരുവനന്തപുരം: പൂജയെടുപ്പിന് ശേഷം ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നളളിച്ചു.കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകൾ. കരമന നിന്ന് രാവിലെ 9ന് ഘോഷയാത്രയെ സ്വീകരിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തി.തുടർന്ന് ചെങ്കളളൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ചെറിയ കാവടിഘോഷയാത്ര സരസ്വതി മണ്ഡപത്തിലെത്തി. വൈകിട്ട് 4.30ന് പള്ളിവേട്ടയ്ക്ക് ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നള്ളിച്ചു. സന്ധ്യകഴിഞ്ഞ് ചെന്തിട്ടയിൽ നിന്ന് മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്കും എഴുന്നള്ളിച്ചു. അവിടെ രാജകുടുംബത്തിന്റെ സ്വീകരണം,കാണിക്ക സമർപ്പണം എന്നിവ നടന്നു. തുടർന്ന് വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കിക്കൊണ്ടുപോയി. ഇന്ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. നാളെ രാവിലെ നവരാത്രി വിഗ്രഹങ്ങളെ മാതൃക്ഷേത്രങ്ങളിലേക്ക് തിരിച്ചെഴുന്നള്ളിക്കും. വിഗ്രഹങ്ങൾ ചൊവ്വാഴ്‌ച പദ്മനാഭപുരത്തെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL