SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.46 AM IST

ബാല സൗഹൃദ ഗ്രാമമാകാൻ ഒരുങ്ങി വെങ്ങാനൂർ

1

വിഴിഞ്ഞം: ബാല സൗഹൃദ ഗ്രാമമാകാൻ ഒരുങ്ങി വെങ്ങാനൂർ. ഇതിന്റെ ഭാഗമായി ശിശുദിനാഘോഷവും ബാലസംഗമവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കില ഫാക്കൽറ്റി അംഗം പി.വൈ. അനിൽകുമാർ, ചൈൽഡ് ലൈൻ വോളന്റിയർമാരായ ബിജു സൈമൺ, അനീഷ്, കുടുംബശ്രീ ചെയർപേഴ്സൺ വിമല, സാവിത്രിഅമ്മ, കുടുംബശ്രീ ബ്ലോക്ക് കോ - ഓർഡിനേറ്റർ റിൻസി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമീള, സുഗന്ധി മോഹനൻ, അജിതാ ശശിധരൻ തുടങ്ങിയവർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് കുടുംബശ്രീ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 50 അംഗ കുട്ടികളുടെ വികസനസമിതിയും 11 അംഗ നിർവാഹക സമിതിയും ബാലസൗഹൃദ വികസന സമിതിയും രൂപീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, PANCHAYAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL