SignIn
Kerala Kaumudi Online
Thursday, 10 September 2026 11.27 AM IST

പമ്പിന് വരുമാനം 35 കോടി;ചപ്പാത്തി യൂണിറ്റിന് 4.5 കോടി, ജയിൽ വരുമാനത്തിൽ വൻ കുതിപ്പ്

dd

തിരുവനന്തപുരം:കൊവിഡിൽ തളർന്ന പൂജപ്പുര സെൻട്രൽ ജയിലിലെ നി‌ർമ്മാണ-വ്യാവസായിക യൂണിറ്റുകളുടെ വരുമാനത്തിൽ വൻ വർദ്ധന. കോടി മുതൽ പതിനായിരത്തോളം രൂപയുടെ വർദ്ധനയാണ് വിവിധ യൂണിറ്റുകളിലുണ്ടായത്. ജയിൽ വകുപ്പ്,ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് പൂജപ്പുരയിൽ നടത്തുന്ന 'ഫ്രീഡം ഫ്യൂവൽ ഫില്ലിംഗ് സ്‌റ്റേഷനിൽ' നിന്നാണ് കൊവിഡിന് ശേഷം ഏറ്റവും അധികം വരുമാനം ലഭിച്ചത്. 35 കോടിയോളം രൂപയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനം.2020-2021 കാലയളവിൽ 16,58,78,836 രൂപയായിരുന്നു. 15 കോടിയോളം രൂപയുടെ അധിക വിറ്റുവരവാണ് കഴിഞ്ഞ സാമ്പത്തിക വ‌ർഷത്തിലുണ്ടായത്. ചപ്പാത്തി യൂണിറ്റിന്റെ വരുമാനവും മേലോട്ട് തന്നെ.വിലക്കുറവും ഗുണമേന്മയുമാണ് ഉപഭോക്താക്കളെ ജയിൽ ചപ്പാത്തിയുടെ ആരാധകരാക്കിയത്. 15 ചാക്കിലേറെ ഗോതമ്പുപൊടി തിരുവനന്തപുരം സെൻട്രൽ ജയിലിൽ ചപ്പാത്തി നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ചപ്പാത്തിയൊന്നിന് രണ്ടുരൂപയാണ് വില. കടകളിൽ പത്തുരൂപ വരെ ഇൗടുക്കുന്നുണ്ട്. ഇൗ മേയിൽ പ്രതിദിനം ഒന്നര ലക്ഷത്തോളം രൂപയുടെ വരുമാനം ചപ്പാത്തി വിൽപ്പനയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. 2021 മേയിൽ ഇത് 84,000 രൂപയായിരുന്നു.കഫറ്റേരിയയിൽ നിന്ന് മേയിൽ പ്രതിദിനം 80,000 രൂപ വരെയും ലഭിച്ചു. 2021ൽ ഇത് 13,000 രൂപയായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL