SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.04 PM IST

മത്സര ഓട്ടത്തിന് പിടിവീഴും ഓപ്പറേഷൻ റെയ്സുമായി എം.വി.ഡി

a

കൽപ്പറ്റ: വാഹനങ്ങളുടെ മത്സര ഓട്ടം, അപകട മരണം എന്നിവ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുനിരത്തുകളിൽ മത്സര ഓട്ടം നടത്തുന്നവരെ പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പ് 'ഓപ്പറേഷൻ റെയ്സ്" എന്ന പേരിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നു. ജൂലൈ 5 വരെ റോഡിൽ മത്സരയോട്ടം നടത്തുന്നവരെ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും പിടിയിലാകുന്നവരുടെ ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ റദ്ദാക്കൽ, കോടതി നടപടികൾ എന്നിവ സ്വീകരിക്കും.

വാഹന പരിശോധനയുള്ള റോഡുകളിൽ നിന്ന് മാറി മറ്റു റോഡു വഴി രക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെടുന്ന പൊതുജനങ്ങൾക്ക് വാഹന രജിസ്‌ട്രേഷൻ നമ്പർ കാണുന്ന വിധം വീഡിയോ ആയോ ചിത്രങ്ങളായോ എം.വി.ഡി കൺട്രോൾ റൂം നമ്പറായ 9188963112 ലേക്കോ, www.etenders.kerala.gov.in എന്ന ഈ മെയിലിലേക്കോ അയയ്ക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL