
തൃശൂർ: ജില്ലാ പഞ്ചായത്തും അനന്ത ഐ.എ.എസ് അക്കാഡമിയും സംയുക്തമായി നടപ്പിലാക്കുന്ന 'വൺ പഞ്ചായത്ത് വൺ ഐ.എ.എസ്' പദ്ധതിയുടെ ആദ്യ വർഷ പഠന സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല ജോർജ് അദ്ധ്യക്ഷയായി. അനന്ത ഐ.എ.എസ് അക്കാഡമി ഡയറക്ടർ സുഭാഷ് ചന്ദ്രൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സജി ഉറുമീസ് എന്നിവർ സംസാരിച്ചു. പ്രൊജക്ട് കോ- ഓർഡിനേറ്റർ ആർ.എം. ജാബിർ സ്വാഗതവും കോർഡിനേറ്റർ എ.വി. വിസ്മയ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |