കട്ടപ്പന : യൂത്ത് കോൺഗ്രസ് ഇരട്ടയാർ ,ഉപ്പുകണ്ടം വാർഡ് കമ്മിറ്റി ഉപ്പുകണ്ടത്തെയും ചക്കക്കാനത്തെയും അങ്കണവാടികളും പരിസരവും ശുചീകരിച്ചു. ഇരട്ടയാർ പഞ്ചായത്തംഗം കിരൺ ജോർജ് ഉദ്ഘാടനംചെയ്തു. റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കുകയും മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുകയുംചെയ്തു. ഉപ്പുകണ്ടം അങ്കണവാടിയുടെ പരിസരത്ത് കാടുമൂടിയ തോടും കുടിവെള്ള സംഭരണിയും ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ് അച്ചു സാബു, വാർഡ് കമ്മിറ്റി പ്രസിഡന്റ് ജോയൽ സണ്ണി, മാമച്ചൻ കൈപ്പൻ, ജോയൽ ജോസ്, ജിത്ത് വി സി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |