
മലയിൻകീഴ്: മേപ്പൂക്കട മിനി എസ്റ്റേറ്റിന് സമീപം ജോയ് വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന ഗണേശൻ ആശാരിയുടെ മകൻ ശരത്ത്, പണയം വാങ്ങി വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന കാർ കത്തിച്ച സംഭവത്തിൽ മൂന്നു പേരെ മലയിൻകീഴ് പൊലീസ് പിടികൂടി. പൊട്ടൻകാവ് മൊട്ടലുംമൂട് സ്വദേശി തൗഫീക് (29,ഷീഹാദ്), പൊട്ടൻകാവ് മരിതിൻമൂട് വീട്ടിൽ 'നന്ദു' അഖിൽമോഹൻ (28,നന്ദു), വിളപ്പിൽശാല കരിവിലാഞ്ചി സ്വദേശി പ്രസാദ് അരുൺകുമാർ (32,പ്രസാദ്) എന്നിവരാണ് പിടിയിലായത്. 11ന് പുലർച്ചെയായിരുന്നു പ്രതികൾ കാർ കത്തിച്ചത്.
ശരത്തിന്റെ വീട് അക്രമികൾക്ക് കാണിച്ചു കൊടുത്ത മേപ്പൂക്കട കുഴയ്ക്കാട് പൂന്തോപ്പു വീട്ടിൽ ആദിത്യനെ (20) അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ കഞ്ചാവു കച്ചവടത്തിനെക്കുറിച്ച് ശരത്ത് എക്‌സൈസിനെ അറിയിച്ചെന്ന സംശയത്തിന്റെ പേരിലാണ് അക്രമമെന്നാണ് പോലീസ് പറയുന്നത്. കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബിനു, മലയിൻകീഴ് എസ്.എച്ച്.ഒ.വിൻസന്റ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |