പുല്ലൂർ: എ.കെ.ജി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ 'ബേനിച്ചൊങ്കൻ' കവിത സമാഹാരം പ്രകാശനം ചെയ്തു. കവി വീരാൻകുട്ടിയിൽ നിന്നും സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് പുസ്തകം ഏറ്റുവാങ്ങി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് പി. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ നാരായണൻ അമ്പലത്തറ പുസ്തക പരിചയം നടത്തി. ആർ.കെ ബിജുരാജ് മുഖ്യാതിഥിയായി. സ്വർണ്ണ, സയന മീത്തൽ, ശിവപ്രഭ, ദേവ് കിഷോർ എന്നിവരെ അനുമോദിച്ചു. കവികളായ ദിവാകരൻ വിഷ്ണുമംഗലം, നാലപ്പാടം പത്മനാഭൻ, സാഹിത്യപ്രവർത്തകൻ എം.കെ ഗോപകുമാർ, പ്രസിഡന്റ് എ. കൃഷ്ണൻ, സെക്രട്ടറി കെ.വി രാജൻ, എം. വിജയൻ, അനുശ്രീ മധുരംപാടി, പി. അനുഷ സംസാരിച്ചു. എം.വി നാരായണൻ സ്വാഗതവും ഒ. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |