SignIn
Kerala Kaumudi Online
Thursday, 17 September 2026 2.20 PM IST

കനകക്കുന്നിൽ ഓണം വ്യാപാര മേളയ്ക്ക് തുടക്കം

തിരുവനന്തപുരം: 10 ദിവസം നീളുന്ന ഓണം വ്യാപാര മേളയ്ക്കും എക്സിബിഷനും കനകക്കുന്നിൽ തുടക്കമായി. മന്ത്രി ആന്റണി രാജു വ്യാപാര മേളയുടെയും ഓണം സ്റ്റാളുകളുടെയും ഉദ്ഘാടനം നി‌ർവഹിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് നിരവധി വ്യാപാരികളുടെ ഉത്പന്നങ്ങൾ നൂറോളം സ്റ്റാളുകളിൽ സജ്ജമാണ്.യുവാക്കൾക്കായി ടാറ്റു സ്റ്റാളുകൾ, വാഹനങ്ങളുടെ സ്റ്റാളുകൾ, സ്ത്രീകളുടെ ബാഗുകൾ,പാത്രങ്ങൾ, ഫാൻസി സാധനങ്ങൾ എന്നിവ കൂടാതെ അക്വാറിയം, പെറ്റ് ഷോ, കുട്ടികൾക്കായി അമ്യൂസ്‌മെന്റ് പാർക്ക്, എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.മേളയോടൊപ്പം ആരംഭിച്ച വമ്പിച്ച ഫുഡ് കോർട്ട് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. സൂര്യകാന്തി മൈതാനത്തും മുകളിലും താഴെയുമായി നാല് ഇടങ്ങളിലാണ് സ്റ്രാളുകൾ സജ്ജീകരിച്ചിരിക്കുന്നത്. 10 സ്റ്റാളുകൾ സ‌ർക്കാർ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. സെപ്തംബർ 13 വരെ നീളുന്ന വ്യാപാര മേളയുടെ പ്രവേശനം സൗജന്യമാണ്.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വ്യാപാര മേളയുടെ കൺവീനർ ബിജു വർഗീസ്, കൗൺസിലർ പാളയം രാജൻ, കോ ഒാർഡിനേറ്റർ ഷാനവാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL