തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കൈരളി ഏജൻസിയിലെ ലോട്ടറി ഏജന്റ് എച്ച് എം റാഫിക്ക് ആദ്യ ടിക്കറ്റ് കൈമാറിക്കൊണ്ടാണ് ഔദ്യോഗിക പ്രകാശനം നടന്നത്. ടിക്കറ്റിന്റെ സംസ്ഥാനതല പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തേ നിർവഹിച്ചിരുന്നു.
ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ മിത്ര ഡി എസ്, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ ഷെറിൻ കെ ശശി, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ബി അജീർ എന്നിവരും വിവിധ ലോട്ടറി തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുത്തു.
30 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി വീതം ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില.
The district-level launch of the Thiruvonam Bumper Lottery ticket was held in Thiruvananthapuram. Health and Devaswom Minister K. Muraleedharan officially released the ticket by handing the first one to lottery agent H.M. Rafi. The state-level launch had earlier been conducted by Chief Minister V.D. Satheesan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |