SignIn
Kerala Kaumudi Online
Thursday, 09 July 2026 4.58 AM IST

തിരുവോണം ബമ്പർ: ഒന്നാം സമ്മാനം 30 കോടി

onam

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടിയാക്കി സർക്കാർ ഉയർത്തി. നിലവിൽ 25 കോടിയായിരുന്നു. ടിക്കറ്റ് വിലയിൽ മാറ്റമില്ല. 500 രൂപയാണ് വില. നറുക്കെടുപ്പ് സെപ്തംബർ 26 ന് തിരുവനന്തപുരത്ത് നടത്തും.

50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടന പരിഷ്കരിച്ചു. പ്രകാശനം ജൂലായ് 17ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുമെന്ന് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു.
രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. 90 ലക്ഷം ടിക്കറ്റുകൾ വില്പന നടത്താനാണ് തീരുമാനമെങ്കിലും ഡിമാൻഡ് അനുസരിച്ചാകും പ്രിന്റ് ചെയ്യുക.
ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL.

ടിക്കറ്റുകളുടെ ഓൺലൈൻ വില്പന നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് അച്ചടിച്ച ടിക്കറ്റുകൾ മാത്രം വാങ്ങണമെന്നും സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകൾ വാങ്ങരുതെന്നും ഡയറക്ടർ അറിയിച്ചു

സമ്മാന ഘടന
ഒന്നാം സമ്മാനം: 30 കോടി
രണ്ടാം സമ്മാനം: ഒരു കോടി വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)
മൂന്നാം സമ്മാനം: 25 ലക്ഷം വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: 5 ലക്ഷം 10 പേർക്ക് (ഓരോ സീരീസിലും ഒന്നുവീതം)

അഞ്ചാം സമ്മാനം: 2 ലക്ഷം വീതം 10 പേർക്ക് (ഓരോ സീരീസിലും ഒന്നുവീതം)

ആറാം സമ്മാനം: 5000 വീതം 54,000 പേർക്ക്

ഏഴാം സമ്മാനം: 2000 വീതം 81,000 പേർക്ക്

എട്ടാം സമ്മാനം: 1000 വീതം 1,24,200 പേർക്ക്

ഒൻപതാം സമ്മാനം: 500 വീതം 2,75,400 പേർക്ക്

സമാശ്വാസസമ്മാനം: 5 ലക്ഷംവീതം 9 പേർക്ക്
ആകെ സമ്മാനത്തുക: 125 കോടി 54 ലക്ഷം രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM BUMPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360