
തിരുവനന്തപുരം:തലസ്ഥാനത്തെ പ്രധാന കഞ്ചാവ് വില്പനക്കാരായ രണ്ട് യുവാക്കളെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. പൂജപ്പുര സ്വദേശി അരുൺ ബാബു (35),മലയിൻകീഴ് സ്വദേശി പാർത്ഥിപൻ (29) എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലേക്ക് കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നതിൽ പ്രധാനികളാണ് ഇരുവരുമെന്നും പൊലീസ് അറിയിച്ചു. കൊലപാതക ശ്രമം, ആയുധം കൈവശം വയ്ക്കൽ ഉൾപ്പെടെ 25 ഓളം കേസിലെ പ്രതികളാണ് ഇവർ. ശാസ്തമംഗലത്ത് നിന്ന് ഈ മാസം ആറ് കിലോ കഞ്ചാവുമായി പിടികൂടിയ അനന്തു, വിനേഷ് എന്നിവരിൽ നിന്നുമാണ് ഇരുവരെയും കുറിച്ച് വിവരം ലഭിച്ചത്.ഡി.സി.പി ബി.വി.വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ എ.സി.പി സ്റ്റുവെർട്ട് കീലർ, എസ്.എച്ച്.ഒ വിമൽ,എസ്ഐമാരായ വിപിൻ,ഷിജു,ഷെഫിൻ,സി.പി.ഒമാരായ അസീന,രാജേഷ്,ശരത്,വിജിത് രഞ്ജിത്,രാജേഷ്,ശോഭൻ സുൽഫിക്കർ, വിജിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
●8.75 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിൽ
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ 8.75 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കവടിയാർ പണ്ഡിറ്റ് കോളനിയിൽ ജനു തോമസ് (38) ആണ് അറസ്റ്റിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |