SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.33 AM IST

ആറ്റിങ്ങലിൽ പാഴ് വസ്തുക്കൾ കൊണ്ട് വേസ്റ്റ് ടു ആർട്ട് പാർക്ക്

park-

ആറ്റിങ്ങൽ: ആറ്റിങ്ങൽ മൂന്ന്മുക്ക് ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിരുന്ന മൂന്ന് സെന്റ് സ്ഥലം ഇനി മുതൽ വേസ്റ്റ് ടു ആർട്ട് പാർക്ക്. പ്രദേശത്തെക്കുറിച്ച് നഗരസഭാധികൃതർക്ക് പരാതി ലഭിച്ചതോടെയാണ്

മാലിന്യത്തിൽ നിന്ന് ലഭിക്കുന്ന പാഴ് വസ്തുക്കൾ കൊണ്ടിവിടെ മനോഹരമായ പാർക്ക് നിർമ്മിച്ചത്. ഹരിതകർമ്മസേന ശേഖരിച്ച 4500 ഓളം പഴയ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ടാണ് ആനയുടെയും കാക്കയുടെയും രൂപങ്ങൾ നിർമ്മിച്ചത്. അവനവൻചേരി ഗവ.ഹൈസ്കൂളിലെ സ്‌റ്റുഡൻസ് പൊലീസ് കേഡറ്റുകൾ വീടുകളിൽ നിന്ന് ശേഖരിച്ച 700 കുപ്പികളിൽ പഴകിയ പ്ലാസ്റ്റിക്ക് കവറുകൾ നിറച്ച് ഇക്കോ ബ്രിക്കുകളുണ്ടാക്കിയാണ് പാർക്കിന്റെ ചുറ്റുമതിൽ നിർമ്മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് കുപ്പികളും പഴയ ടയറും കൂടാതെ പ്രകൃതി സൗഹൃദപരമായ രീതിയിൽ മുളകളും പുൽതകിടിയും വെള്ളാരം കല്ലുകളും അലങ്കാര ചെടികളും പാർക്കിനെ അതി മനോഹരമാക്കിയിട്ടുണ്ട്. ഒന്നര ലക്ഷം രൂപയാണ് ചെലവ്. പാർക്കിന്റെ തുടർ പരിപാലനം ഹരിതകർമ്മ സേനയ്ക്കായിരിക്കും. മാലിന്യ സംസ്കരണവും പുനരുപയോഗവും എന്ന ആശയത്തിലെ റെഫ്യൂസ്,റെഡ്യൂസ്,റീയൂസ്,റീസൈക്കിൾ എന്ന മുദ്രാവാക്യം നഗരങ്ങളിൽ എത്രകണ്ട് പ്രായോഗികമാണെന്ന ഒരു തത്സമയ ബോധവത്കരണ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടമെന്ന് എം. പ്രദീപ് അറിയിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ പാർക്കിന്റെ ശില്പി ടോണി ജോസഫിനെയും എസ്.പി.സി വിഭാഗം കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സാബു നീലകണ്ഠൻ, ഹരിതകർമ്മസേന കൺസോഷ്യം പ്രതിനിധികളായ സുഗന്ധി, ലത എന്നിവരെ നഗരസഭാദ്ധ്യക്ഷൻ ആദരിച്ചു. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ അദ്ധ്യക്ഷയായി. ഹെൽത്ത് സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എ.എം. താഹ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിയാസാബു, സെക്രട്ടറി കെ.എസ്. അരുൺ, ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ,​ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL