SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

ടി.എസ് കനാൽ നവീകരണം പുരോഗമിക്കുന്നു, ജലഗതാഗതത്തിന് വീണ്ടും ജീവൻ

t-s-kanal

വർക്കല: സംസ്ഥാന ജലപാതയായ ടി.എസ് കനാലിന്റെ ഭാഗമായ വർക്കല ചിലക്കൂർ ചെറിയ തുരപ്പ്, വള്ളക്കടവ്, നടയറ പ്രദേശത്തെ പുനഃനവീകരണം പുരോഗമിക്കുന്നു.ചിലക്കൂർ തുരപ്പിന്റെ ഭാഗത്ത് സംരക്ഷണഭിത്തിയും ഇരുവശങ്ങളിലുമുള്ള നടപ്പാത നിർമ്മാണവും പൂർത്തിയായി.കനാൽ വീതിക്കൂട്ടലും ഡ്രഡ്ജിംഗും ഉൾപ്പെടെയുള്ള ജോലികൾ പലഭാഗത്തും നടക്കുന്നുണ്ട്.ശിവഗിരി - നടയറ ഭാഗത്തെ ഡ്രഡ്‌ജിംഗിന്റെ ആദ്യഘട്ടം മാസങ്ങൾക്ക് മുന്നേ ആരംഭിച്ചിരുന്നു.

കോവളം മുതൽ കാസർകോട് ബേക്കൽ വരെ 616 കിലോമീറ്ററിൽ നദികളെയും കായലുകളെയും ബന്ധിപ്പിച്ചും അല്ലാത്തയിടങ്ങളിൽ കനാലുകളിലൂടെ ഗതാഗതം സാദ്ധ്യമാക്കിയുമാണ് സർക്കാർ സംസ്ഥാന ജലപാത പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരം - കൊല്ലം ജലപാത

കോവളം മുതൽ കൊല്ലം വരെയുള്ള ജലപാത ദൈർഘ്യം 79 കിലോമീറ്ററാണ്.കോവളം മുതൽ വള്ളക്കടവ് വരെ 11കിലോമീറ്ററും വള്ളക്കടവ് മുതൽ ആക്കുളം വരെ 7.5കിലോമീറ്ററും,ആക്കുളം മുതൽ കഠിനംകുളം വരെ 11.5 കിലോമീറ്ററും,കഠിനംകുളം മുതൽ അഞ്ചുതെങ്ങ് കോഴിത്തോട്ടം വരെ 15.2 കിലോമീറ്ററും ഉൾപ്പെടുന്നു.

കോഴിത്തോട്ടം മുതൽ നടയറ - ഇടവ കായൽ വരെയുള്ള 12.8 കിലോമീറ്റർ ദൂരത്തിലാണ് വർക്കല തുരങ്കം സ്ഥിതിചെയ്യുന്നത്.ശിവഗിരി കനാൽ തുരപ്പും ചിലക്കൂർ ചെറിയ തുരപ്പും ഉൾപ്പെടുന്ന രണ്ട് പ്രധാന തുരങ്കങ്ങളാണ് വർക്കലയിലുള്ളത്.

ചിലക്കൂർ തുരപ്പ് നവീകരണം പദ്ധതിച്ചെലവ് - 356 കോടി

ഇതിന്റെ കരാർ - ഊരാളുങ്കൽ സൊസൈറ്റിക്ക്

ചരിത്രം

തിരുവനന്തപുരം - കൊല്ലം ജലഗതാഗതത്തിന് പ്രധാന തടസമായത് വർക്കലയിലെ കുന്നുകളാണ്.പണ്ടുള്ളവർ ജലമാർഗം വർക്കലയിലെത്തി കടവിലിറങ്ങി നടന്ന് കുന്നുകയറി മറുഭാഗമെത്തി അവിടെ നിന്ന് വീണ്ടും തോണിയിലേറി സഞ്ചാരം തുടരുകയായിരുന്നു.തിരുവതാംകൂർ ദിവാനായിരുന്ന ടി.മാധവറാവുവിന്റെ ഭരണകാലത്ത് വർക്കല കുന്ന് തുരന്ന് തുരങ്കം നിർമ്മിച്ച് അഞ്ചുതെങ്ങ്,ഇടവ - നടയറ കായലുകളിലെ ജലപാതകളെ പരസ്പരം ബന്ധിപ്പിച്ചാൽ ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ചീഫ് എൻജിനിയറായ വാൽത്യൂസ് ക്ലാറൻസ് ബാർട്ടനാണ് നിർദ്ദേശിച്ചതും നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചതും.ഇംഗ്ലണ്ടിൽ നിന്നും മറ്റും അന്നത്തെ ആധുനിക യന്ത്രങ്ങൾ കൊണ്ടുവന്നാണ് തുരപ്പ് നിർമ്മാണം പൂർത്തിയാക്കിയത്.പ്രദേശത്തെ പ്രധാന പാറക്കെട്ടിന് താഴെയാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.

ശിവഗിരി കനാൽ തുരപ്പ് - നീളം - 722 മീറ്റർ - 1880ൽ

ചിലക്കൂർ ചെറിയ തുരപ്പും - 350 മീറ്റർ നീളം - പൂർത്തിയായത് - 1876ൽ

ചരിത്ര - വാസ്തുവിദ്യാ വിസ്മയങ്ങളിൽ ഒന്നാണിത്.1934-1942 കാലഘട്ടത്തിലാണ് തുരങ്കത്തിന്റെ ചുവരുകൾക്ക് കോൺക്രീറ്റ് ലൈനിംഗ് നടത്തിയത്.

നടയറ - ഇടവ കായലിൽ നിന്ന് 8.3 കിലോമീറ്റർ ദൂരമാണ് പരവൂർ കായലിലേക്കുള്ളത്.പരവൂർ - ഇരവിപുരം കായലിൽ നിന്ന് 12.7കിലോമീറ്റർ ദൂരം കൂടി സഞ്ചരിച്ചാൽ കൊല്ലം ഭാഗത്തെത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL